പ്രതിഭാസങ്ങളുടെ കാര്യ കാരണ ബന്ധം മനസ്സിലാക്കാനും അത് മുന്നിൽ വെച്ചു ചിന്തിക്കാനും നിഗമനങ്ങൾ രൂപീകരി ക്കാനുമുള്ള മനുഷ്യ കഴിവിനെയാണ് യുക്തി (Reason) എന്നു വിളിക്കുന്നത്. യുക്തിയാണ് പ്രധാനമായും മനുഷ്യന് അറിവ് നൽകുന്നത് എന്ന വാദമാണ് ഫിലോസഫിയിൽ റേഷണലിസം എന്ന് അറിയപ്പെടുന്നത്. അനുഭവങ്ങളാണ് മനുഷ്യന് അറിവ് നൽകുന്നത് എന്ന വാദം അതിനെതിരായി ഉണ്ട്. അതു ഇൻപീരീസിസം എന്ന് അറിയപ്പെടുന്നു. ഇവ രണ്ടും യോജിപ്പിച്ചു കൊണ്ടുള്ള വാദമാണ് ഇമ്മാനുവൽ കാൻറ് Critiqe of Pure Reason എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചത്.
മനുഷ്യന് അവന്റെ യുക്തി നൽകുന്ന നിഗമനങ്ങൾ എപ്പോഴും ശരിയാകണം എന്നില്ല. യുക്തിക്ക് പ്രകൃത്യാ പരിമിതികളും പോരായ്മകളും ഉണ്ടായത് കൊണ്ടാണത്. അര ലിറ്റർ വെള്ള ത്തിലേക്ക് അരലിറ്റർ ആൽക്കഹോൾ ഒഴിച്ചാൽ മൊത്തം ഒരു ലിറ്റർ ഉണ്ടാകുമെന്ന് നമ്മുടെ യുക്തി പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ ഒരു ലിറ്റർ ഉണ്ടാവില്ല. പത്തു സ്പൂണ് വെള്ളത്തിലേക്ക് ഒരു സ്പൂണ് ഉപ്പിട്ടാൽ വെള്ളം പതിനൊന്നു സ്പൂണായി വർധിക്കും എന്നു നമ്മുടെ യുക്തി പറയുമെങ്കിലും യഥാർത്ഥ ത്തിൽ വർധിക്കില്ല. മനുഷ്യ യുക്തിയെ ബാധിക്കുന്ന ചില പോരായ്മകളും പരിമിതികളും താഴെ കൊടുക്കുന്നു;
1) അജ്ഞത: തൊട്ടാൽ കൈ പൊള്ളും എന്ന് അറിയാത്തത് കൊണ്ടു കുട്ടികൾ എരിയുന്ന തീ കൊള്ളിമേൽ അതിന്റെ ഭംഗി കണ്ടു കേറി പിടിക്കുന്നു. എന്തിനെയും ഭംഗി കണ്ടു വിലയിരു ത്തൽ എപ്പോഴും യുക്തി പരമല്ല എന്നർത്ഥം. അജ്ഞത യുക്തിയെ വഴി തെറ്റിക്കുന്നു.
2) മുൻവിധി: എന്തിനെ കുറിച്ചും മുൻ വിധി രൂപീകരിച്ചു മനസിൽ വെച്ചാൽ പിന്നെ അതിനെ കുറിച്ചൊന്നും കൂടുതൽ അന്വേഷിച്ചു ചിന്തിച്ചു സത്യം കണ്ടെത്തേണ്ടി വരില്ല. മുൻവിധി യുക്തിയെ വഴി തെറ്റിക്കുന്നു
3) ഭൂരിപക്ഷം: ഭൂരിപക്ഷം ആളുകൾ എന്താണോ ശരിയായി കാണുന്നത് അതു തന്നെയാണ് ശരി എന്ന് കരുതുന്നത് യുക്തിയെ വഴി തെറ്റിക്കുന്നു. സത്യം എപ്പോഴും ഭൂരിപക്ഷ ത്തിന്റെ കൂടെ ആകണ മെന്നില്ല.
4) പാരമ്പര്യം: പരമ്പരാഗത മായി പിന്തുടർന്നു പോരുന്ന രീതി എപ്പോഴും സത്യമായിരിക്കും എന്നു കരുതുന്ന വരുടെ യുക്തി പ്രയോഗവും പിഴച്ചേക്കാം.
5) വർഗീയത: സ്വന്തം കൂട്ടർ ചെയ്യുന്നതെല്ലാം എപ്പോഴും ശരിയായി രിക്കും എന്നു കരുതുന്നവനും യുക്തി പ്രയോഗത്താൽ സത്യം കണ്ടെത്തു ന്നതിൽ പരാജയപ്പെടുന്നു
6) പ്രവർത്തന വൈരുധ്യം: ഒരു കൂട്ടർ ചെയ്യുന്നതാണ് അവരുടെ ആദർശം എന്ന തോന്നൽ യുക്തിയെ വഴി തെറ്റിക്കാം. സത്യത്തിൽ എന്തെങ്കിലും കാരണം കൊണ്ട് അവർ വിശ്വസിക്കുന്ന ആദര്ശത്തിനു വിരുദ്ധമായിരിക്കാം അവരുടെ പ്രവർത്തനം.
7) സാമ്പിൾ റിവ്യൂ: ഒരു കൂട്ടരിലെ ഒരാൾ മോശമാണ് എന്നു കണ്ടു അവരെ മൊത്തം മോശക്കാരായി കാണുന്നവനും യുക്തി പ്രയോഗത്തിൽ തെറ്റു സംഭവിച്ചേക്കാം.
8) എതിർപ്പില്ലായ്മ: ആർക്കും എതിർപ്പില്ല എന്നത് കൊണ്ടു ഒരു കാര്യത്തെ സത്യമായി കരുതുന്നവരും യുക്തി പ്രയോഗത്തിൽ പരാജയ പ്പെട്ടേക്കാം.
9) അടിമത്തം: അദ്ദേഹത്തിന് അത് ശരിയായി തോന്നുന്നു എങ്കിൽ എനിക്കും അത് ശരിയായി തോന്നുന്നു എന്ന മട്ടിലുള്ള അടിമത്ത മനസ്ഥിതി ഉള്ളവരും യുക്തി പ്രയോഗത്തിൽ സത്യം കണ്ടെത്തി എന്നു വരില്ല.
10) തെറ്റിലേക്കുള്ള മാർഗം: കത്തി നിർമ്മിച്ചാൽ അതുകൊണ്ടു മനുഷ്യർ കൊല പാതകം നടത്തും. അതു കൊണ്ടു കത്തി നിർമ്മാണം നിരോധിക്കണം എന്നപോലുള്ള ധാരണ വെച്ചു പുലർത്തുന്നവരും യുക്തി പ്രയോഗത്തിൽ പരാജയപ്പെട്ടേക്കാം. കത്തി കൊല്ലാൻ മാത്രമല്ല ഉപയോഗിക്കുക.
ഒരാൾ എത്ര നന്നായി യുക്തി പ്രയോഗിച്ചാലും സത്യം കണ്ടെത്തണം എന്ന് ഒരു നിർബന്ധവും ഇല്ല. മനുഷ്യ യുക്തിക്ക് അതിന്റെ പ്രകൃതത്തിൽ തന്നെ ചില പോരായ്മകളും പരിമിതികളും ഉണ്ട്.
അൻസാർ അലി നിലമ്പൂർ

No comments:
Post a Comment
Note: only a member of this blog may post a comment.