സർവജ്ഞനായ ദൈവം പിന്നെ എന്തറിയാനാണ് മനുഷ്യനെ പരീക്ഷിക്കുന്നത്, ദൈവത്തിന് എല്ലാവരുടെയും ത്രികാലങ്ങളും അറിയാമല്ലോ എന്ന ചോദ്യം എക്കാലത്തും ഉയർന്നു വന്നിട്ടുണ്ട്. കാലാ കാലങ്ങളിൽ ദൈവ ശാസ്ത്രജ്ഞർ ഈ ചോദ്യത്തിന് മറുപടി പറഞ്ഞിട്ടുണ്ട്. പ്രധാനമായും ജൂത ക്രിസ്ത്യൻ ഇസ്‌ലാം തുടങ്ങിയ സെമിറ്റിക് മതങ്ങളാണ് മനുഷ്യ ജീവിതം ദൈവത്തിന്റെ ഒരു പരീക്ഷയാണ് എന്നു പഠിപ്പിക്കുന്നത്. ദൈവത്തിനു പുതുതായി ഒന്നും അറിയാൻ വേണ്ടിയല്ല മറിച്ചു സ്വാതന്ത്ര്യം നൽകിയിട്ട് മനുഷ്യൻ എന്തു പ്രവർത്തിച്ചു എന്നു അവനെ ബോധ്യപ്പെ ടുത്താൻ ആണ് ദൈവം മനുഷ്യനെ പരീക്ഷിക്കുന്നത് എന്നാണ് ഈ മതങ്ങൾ പഠിപ്പിക്കുന്നത്.
വിദ്യാർത്ഥി ജയിക്കുമോ ഇല്ലേ എന്നൊക്കെ ഒരു അധ്യാപകന് ഏകദേശ ധാരണ ഉണ്ടാവുമെങ്കിലും അധ്യാപകൻ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥിയുടെ കഴിവും യോഗ്യതയും അവനെ ബോധ്യപ്പെടുത്താൻ ആണ്. പരീക്ഷ നടത്തി നീ ജയിച്ചു അല്ലെങ്കിൽ തോറ്റു എന്നു വിദ്യാർത്ഥിക്ക് ബോധ്യം വരുത്തി കൊടുത്താലെ അവന് ഉപരി പഠനത്തിന് പോകാനോ പോകാതെ ഇരിക്കാനോ കഴിയൂ. ജയിച്ചാൽ അവനു തുടർന്നു പഠിക്കാം, അല്ലെങ്കിൽ ജോലിക്ക് ശ്രമിക്കാം. തോറ്റാൽ വീണ്ടും പഠിച്ചു ജയിക്കാൻ നോക്കാം. ഇവിടെ വിദ്യാർത്ഥി ജയിച്ചോ തോറ്റോ എന്നറിയൽ അധ്യാപകന്റെ ആവശ്യമല്ല, വിദ്യാർത്ഥിയുടെ ആവശ്യമാണ്.
അധ്യാപകൻ വിദ്യാർത്ഥിയുടെ വിജയ സാധ്യതയെ കുറിച്ചു അറിയുന്നവൻ ആണെങ്കിലും അല്ലെങ്കിലും പരീക്ഷ നടത്തൽ വിദ്യാർത്ഥിയെ സംബന്ധിച്ചു പ്രധാനമാണ്. ഇതു പോലെ ദൈവം സർവജ്ഞൻ ആയതു കൊണ്ട് മാത്രം താൻ എങ്ങനെ സ്വർഗ്ഗത്തിൽ എത്തി അല്ലെങ്കിൽ നരകത്തിൽ എത്തി എന്നൊന്നും മനുഷ്യന് അറിയില്ല. ദൈവം നടത്തിയ ജീവിത പരീക്ഷയിൽ ജയിച്ചത് കൊണ്ടാണ് അല്ലെങ്കിൽ തോറ്റത് കൊണ്ടാണ് ഞാൻ ഇവിടെ എത്തിയത് എന്നു മനുഷ്യന് ബോധ്യപ്പെ ടേണ്ടതുണ്ട്. ബോധ്യപ്പെ ടുത്താതെ കുറേപേരെ പിടിച്ചു നരകത്തിൽ ഇടുന്നത് നീതിയല്ലല്ലോ. ദൈവം നീതിമാനാണ് എന്നാണ് സെമിറ്റിക് മതങ്ങൾ പഠിപ്പിക്കുന്നത്. ഇതിനാണ് ദൈവം മനുഷ്യനെ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ ദൈവം നടത്തുന്ന നമ്മുടെ ജീവിതം ആകുന്ന പരീക്ഷയിൽ നമുക്ക് വിജയിക്കാൻ ശ്രമിക്കാം.
അൻസാർ അലി നിലമ്പൂർ

No comments:
Post a Comment
Note: only a member of this blog may post a comment.