ഒരു പുരുഷന് ഒന്നിലധികം ഭാര്യമാർ ഉണ്ടാകലാണ് ബഹു ഭാര്യാത്വം. ഇസ്ലാം അത് നാലു വരെ അനുവദിച്ചിട്ടുണ്ട്. ബഹു ഭാര്യാത്വത്തിനു ചില വശങ്ങൾ ഉണ്ട്. അതറിഞ്ഞിട്ടല്ല പലരും അതിനു മുതിരുന്നത്. ബഹു ഭാര്യാത്വ രംഗത്തു പ്രവർത്തിച്ചു പരിചയം ഉള്ളത് കൊണ്ടും നിലവിൽ എനിക്ക് രണ്ടു ഭാര്യമാർ ഉള്ളത് കൊണ്ടും അതിന്റെ ചില വശങ്ങളെ കുറിച്ചു എഴുതുന്നു.
1) പൊതുവെ മലയാളി സമൂഹത്തിൽ വ്യഭിചാരത്തേക്കാൾ മോശമായ ഏർപ്പാടായി ബഹു ഭാര്യാത്വം കണക്കാക്ക പ്പെടുന്നു. എന്റെ ഭർത്താവ് വ്യഭിചരിച്ചാലും വേണ്ടില്ല രണ്ടാമത് കല്യാണം കഴിക്കരുത് എന്നതാണ് നമ്മുടെ സമൂഹത്തിൽ അംഗീകാരമുള്ള നിലപാട്. അപ്പോൾ രണ്ടാമത് കല്യാണം കഴിച്ചാൽ സമൂഹത്തിൽ അതിന്റെ മാനക്കേട് പുരുഷന് സ്വാഭാവികമാണ്.
2) കെട്ടാൻ വരുന്നവൻ മറ്റൊരു കല്യാണം കഴിക്കില്ല എന്നു മലയാളി മുസ്ലിം പെണ്‍കുട്ടികൾ അന്ധമായി വിശ്വസിക്കുന്നു. അപ്പോൾ ഒന്നാം ഭാര്യ ആകാൻ പോകുന്ന പെണ്‍കുട്ടിയോട് ഇനിയും കല്യാണം കഴിക്കും എന്നു മുമ്പെ പറയുന്നത് നല്ലതാണ്, ആദ്യമെ ഒന്നിലധികം ഭാര്യമാരെ ആഗ്രഹിക്കുന്നു എങ്കിൽ. പെണ്‍കുട്ടികളും ഇതിനെ സംബന്ധിച്ചു ബോധവതികൾ ആകണം. ആദ്യ ഭാര്യയുടെ അന്ധ വിശ്വാസത്തെ പെട്ടെന്ന് തകർക്കുമ്പോൾ പൊട്ടലും ചീറ്റലും സ്വാഭാവികമാണ്.
3) നിലവിലുള്ള ഭാര്യയെ തോല്പിക്കാനും പാഠം പഠിപ്പിക്കാനും രണ്ടാമത് കല്യാണം കഴിക്കുന്നവർ ആ നിയ്യത്ത് അത്ര ശരിയാണോ എന്ന് ചിന്തിക്കണം. ആദ്യ ഭാര്യയുടെ മോശം കൊണ്ടു വളരെ പ്രതീക്ഷയോടെ രണ്ടാം വിവാഹം ചെയ്തു രണ്ടാം ഭാര്യയും മോശമായി കൂടെന്നില്ല. എല്ലാം അല്ലാഹുവിന്റെ അടുക്കലാണ്.
4) രണ്ടാം ഭാര്യ ആകാൻ സമ്മതിക്കുന്നവൾ ഗതികേട് കൊണ്ടായിരിക്കും അതിനു സമ്മതിക്കുന്നത്. എനിക്ക് ഗതികേട് ഉണ്ട് ഇനി മറ്റൊരുവളുടെ അവകാശത്തിൽ പങ്കു ചേരാൻ പോയി അതിന്റെ ഗതികേടും ശാപവും കൂടി ഞാൻ വഹിക്കണോ എന്നു രണ്ടാം ഭാര്യ ആകാൻ പോകുന്നവൾക്ക് ആലോചിക്കാം. മിക്ക പെണ്‍കുട്ടികളും രണ്ടാം ഭാര്യയാകാൻ വിസമ്മതിക്കുന്നത് ആദ്യ ഭാര്യയുടെ ദേഷ്യത്തിനും കുശുമ്പിനും ഇരയാകാൻ വയ്യെന്ന് കരുതിയാണ്.
5) ആദ്യ കല്യാണം ശരിയായില്ല, ഇനി രണ്ടാം കല്യാണമെങ്കിലും നന്നാകണം എന്നു കരുതി ഭയങ്കര സ്വപനങ്ങളുമായി രണ്ടാം വിവാഹത്തിന് ഇറങ്ങുന്നവർ സ്വപ്നത്തിലെ ഹൂറികളെയൊന്നും രണ്ടാം ഭാര്യയാകാൻ കിട്ടില്ലെന്ന് ഓർക്കുക. രണ്ടാം ഭാര്യ ആകാൻ തന്നെ പെണ്‍കുട്ടികള്‍ ഒരുക്കമല്ല, അപ്പോൾ ഹൂറി വേണമെന്ന് കൂടി വാശി പിടിച്ചാലോ.
6) രണ്ടു ഭാര്യമാർക്ക് ഇടയിൽ തുല്യനീതി പാലിച്ചില്ലെങ്കിൽ പരലോകത്ത് നേരിടേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ചു മുഹമ്മദ് നബി പഠിപ്പിച്ചത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതിനു മുമ്പ് പഠിക്കുന്നത് നല്ലതാണ്. പിന്നീട് ഖേദിക്കാതിരിക്കാൻ.
7) രണ്ടു ഭാര്യമാർ രണ്ടു വീടുകളിൽ ആണെങ്കിൽ തന്നെ ഭർത്താവ് നല്ല ക്ഷമാലു ആകണം. അപ്പോൾ രണ്ടു ഭാര്യമാരും ഒരു വീട്ടിൽ ആണെങ്കിൽ ക്ഷമയുടെ മുരട് വരെ പോകേണ്ടി വരും. രണ്ടുപേർ ഇടികൂടാനും അസൂയയും വിദ്വേഷവും വെച്ചു പുലർത്താനും ഞാനൊരു കാരണം ആകണോ എന്നത് കാതലായ ചിന്തയാണ്.
8) രണ്ടാം വിവാഹം ചെയ്താൽ ആദ്യ ഭാര്യയുമായും കുട്ടികളുമായും ഉടക്കേണ്ടി വരികയാണ് എങ്കിൽ പിന്നെന്തിനു രണ്ടാം വിവാഹം ചെയ്യണമെന്ന് ആലോചിക്കണം. നല്ലൊരു നിയ്യത്ത് കരുതി രണ്ടാമത് വിവാഹം ചെയ്താലും അതു എന്റെ മോശം കൊണ്ടാണ് എന്നെ ആദ്യഭാര്യ ചിന്തിക്കൂ. ഇതവരിൽ ഒരുതരം ഡിപ്രഷൻ ഉണ്ടാക്കുന്നു.
9) ഭാര്യ വ്യഭിചരിച്ചു എന്നറിയുമ്പോൾ ഭർത്താവിന് ഉണ്ടാകുന്ന ഷോക്ക് പോലെ ഒന്നാണ് ഭർത്താവ് രണ്ടാം വിവാഹം ചെയ്തു എന്ന് പെട്ടെന്ന് അറിയുമ്പോൾ ആദ്യ ഭാര്യക്ക് ഉണ്ടാകുന്നത്. പടി പടിയായുള്ള വിദ്യാഭ്യാസം ഫലം ചെയ്തേക്കും. രണ്ടാം വിവാഹം ചെയ്യുമ്പോൾ ആദ്യ ഭാര്യ അനുഭവിക്കേണ്ടി വരുന്ന മാനസിക പ്രയാസങ്ങൾ എനിക്ക് വിവരിക്കാൻ കഴിയില്ല. അനുഭവിച്ചു തന്നെ അറിയണം.
10) രണ്ടു ഭാര്യയുള്ള ആൾക്ക് രണ്ടിടത്തും വലിയ പരിഗണനയൊന്നും കിട്ടണം എന്നില്ല. പൊതു സ്വത്തു നന്നായി സൂക്ഷിക്കുന്നതി നെക്കാൾ സ്വന്തം സ്വത്തു സൂക്ഷിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്.
11) രണ്ടു കുടുംബം പുലർത്താൻ നല്ല ജോലിയും പണവും വേണം. ഇല്ലെങ്കിൽ ഒരു കുടുംബം പുലർത്താൻ പ്രയാസപ്പെടുന്ന പോലാകില്ല അത്. മാന്യമായി രണ്ടു കുടുംബവും പുലർത്തണമെന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ചാണിത്. കല്യാണം കഴിക്കലും ത്വലാഖ് ചൊല്ലലും ഹോബി ആക്കിയവരോട് എന്ത് പറയാൻ.
12) രണ്ടാം ഭാര്യ ആയിരിക്കാൻ പൊതുവെ പുരോഗമന സ്വഭാവക്കാരായ പെണ്‍കുട്ടികളെ കിട്ടാൻ പാടാണ്. പൂർണ്ണ തൃപ്തിയോടെ അതിനു സമ്മതിക്കുന്നവർ അവരിൽ വളരെ കുറവാണ്. ബഹു ഭാര്യാത്വം കൊടികുത്തി വാഴുന്ന പിന്നാക്ക ഭൂഖണ്ഡമായ ആഫ്രിക്ക പോലാകണം കേരളം എന്ന് ആഗ്രഹിച്ചിട്ടു കാര്യമൊന്നുമില്ല.
13) ഭാര്യയും ഭർത്താവും വഴക്കടിക്കുകയും ഭർത്താവ് ത്വലാഖിനോ രണ്ടാം വിവാഹത്തിനോ മുതിരുകയും ചെയ്യുമ്പോൾ അതിലെല്ലാം പ്രയാസപ്പെടുന്നത് കുട്ടികൾ ആണ്. അവർ ഭാവിയിൽ ആർക്കൊക്കെ മാപ്പ് നൽകുമെന്നത് കണ്ടറിയണം.
14) എല്ലാ വശങ്ങളും ചിന്തിച്ച ശേഷം തീരുമാനം എടുക്കേണ്ട ഒന്നാണ് രണ്ടാം വിവാഹം. ഒന്നിലധികം ഭാര്യമാരെയും അവരിലുള്ള മക്കളെയും പുലർത്തൽ ഇസ്ലാമിൽ ശ്രേഷ്ഠമായ, പ്രതിഫലമുള്ള കാര്യം തന്നെയാണ്. അതിൽ സംശയമില്ല. പക്ഷെ അതിനു കഴിയണം.
അൻസാർ അലി നിലമ്പൂർ

No comments:
Post a Comment
Note: only a member of this blog may post a comment.