നല്ല ജീവിതം, ചീത്ത ജീവിതം, നല്ലതും ചീത്തയും ഇടകലർന്ന ജീവിതം എന്നിങ്ങനെ നമുക്ക് മനുഷ്യരുടെ ജീവിതങ്ങളെ ചില മാനദണ്ഡങ്ങൾ വെച്ചു വിലയിരുത്താം. ഇതിൽ ഏതിൽ പെടും സ്വന്തം ജീവിതമെന്നും നമുക്ക് ആലോചിക്കാം. ജീവിതം നല്ലതും ചീത്തയും ആയി മാറുന്നത് എങ്ങനെ എന്നാണ് മതങ്ങളും എത്തിക്കൽ ഫിലോസഫിയും കാര്യമായി വിവരിക്കുന്നത്. സയൻസിന് ഇക്കാര്യത്തിൽ പ്രത്യേകിച്ചു ഒന്നും പറയാനില്ല. നല്ല ജീവിതവും ചീത്ത ജീവിതവും സയൻസിന്റെ ടൂളുകൾ വെച്ചു നമുക്ക് വിവേചിക്കാനും കഴിയില്ല.
നല്ല ജീവിതവും ചീത്ത ജീവിതവും എന്താണ് എന്ന് ധാരാളം ഗ്രന്ഥങ്ങളിൽ നിന്നും മറ്റും നമുക്ക് പഠിക്കാൻ കഴിയും. വിവരണങ്ങളിൽ മതങ്ങൾ തമ്മിലും ഇസങ്ങൾ തമ്മിലും അൽപം ഭിന്നതകൾ കണ്ടേക്കും. എന്നാലും നല്ലതും ചീത്തയുമായ ജീവിതങ്ങൾ ഉണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ദുർഗുണങ്ങളും ദുശീലങ്ങളും ദുസ്സ്വഭാവങ്ങളും ദുഷ് കർമ്മങ്ങളും ഇല്ലാത്ത നന്മകൾ നിറഞ്ഞ ജീവിതം എന്നു ലളിതമായി നമുക്ക് നല്ല ജീവിതത്തെ (ethical living) നിർവചിക്കാം. അതിന്റെ വിപരീതം ചീത്ത ജീവിതവും. നല്ലതും ചീത്തയുമായ ജീവിതങ്ങൾ വേർതിരിക്കാൻ ഞാൻ ശ്രമിക്കുന്നില്ല. എന്നാൽ നാം നല്ല ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു അല്പം പറഞ്ഞു കൊള്ളട്ടെ;
1) നന്നായും മോശമായും ജീവിക്കുന്നവരുടെ മാനസിക നിലവാരം മനശാസ്ത്ര പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. നല്ല ജീവിതം നയിക്കുന്നവർ സ്ട്രെസ്സ് കുറഞ്ഞവരും പ്രത്യേക സന്തോഷം ഉള്ളവരും മാനസിക ആരോഗ്യം കൂടിയവരും ആണെന്ന് പഠനങ്ങളിൽ കാണുന്നു. ജീവ കാരുണ്യ സേവനങ്ങളിൽ ഏർപ്പെടുമ്പോൾ നമ്മുടെ സ്ട്രെസ് ഹോർമോണുകൾ കുറയുന്നതായി കാണുന്നു. പിഞ്ചു കുഞ്ഞുങ്ങളെ മസ്സാജ് ചെയ്യാൻ പ്രായം ചെന്ന വളണ്ടിയർമാരെ ഏല്പിച്ചപ്പോൾ അവരുടെ സ്‌ട്രെസ് ഹോർമോണുകൾ കുറഞ്ഞതായി കാണുന്നു. നമ്മുടെ മനസ് തന്നെയാണ് നമ്മൾ കരുണാർദ്രമായ നല്ലൊരു ജീവിതം നയിക്കണമെന്നു ഏറ്റവും കൂടുതൽ കൊതിക്കുന്നത്.
2) ജീവിതം നല്ലതാണോ എന്നതും നമ്മുടെ മനഃശാന്തിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. നല്ല ജീവിതം നയിക്കുന്നവൻ തിന്മകൾ ചെയ്യാത്തതിനാൽ അതിന്റെ പേരിൽ അവനു മനസ്സാക്ഷി കുത്തു ഉണ്ടാകുന്നില്ല. തിന്മ ചെയ്തതിന്റെ പേരിലുള്ള ഖേദവും ഉണ്ടാകില്ല. നന്മകൾ ചെയ്യുന്നതിൽ അവൻ പ്രത്യേക സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നു. നന്മകൾ ചെയ്യുമ്പോൾ നമ്മുടെ തലച്ചോറിൽ അതു പല പോസിറ്റിവായ മാറ്റങ്ങൾക്കും കാരണമാകുന്നതും നല്ല ഹോർമോണുകൾ ആയ എൻഡോർഫിനും ഓക്സിറ്റോസിനും ഉണ്ടാകുന്നതും കണ്ടെത്തിയിട്ടുണ്ട്.
3) മദ്യവും മയക്കു മരുന്നും പുകയിലയും ആസക്തികളും തെറ്റായ ജീവിത ചര്യയും തെറ്റായ ഭക്ഷണ ക്രമവുമായി ജീവിതം ചീത്ത ആക്കുന്നവരുടെ ശരീരത്തെ അവ പ്രതികൂലമായി ബാധിക്കുന്നു എന്നു അറിയാമല്ലോ. അതു കൊണ്ടാണ് നല്ല ജീവിതക്കാരുടെയും ചീത്ത ജീവിതക്കാരുടെയും ശാരീരിക താരതമ്യ പഠനങ്ങളിൽ കൂടുതൽ ആയുസോടെ ജീവിക്കുന്നത് നല്ല ജീവിതം നയിക്കുന്നവരാണ് എന്നു കണ്ടെത്തിയത്. നമ്മുടെ ശരീരവും നമ്മളൊന്നു നന്നായി തീർന്നെങ്കിൽ എന്നു കൊതിക്കുന്നു.
4) നമ്മൾ മോശം ജീവിതമാണ് നയിക്കുന്നത് എങ്കിൽ പോലും മറ്റു മനുഷ്യരിൽ നിന്നു നമ്മൾ നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നു. എല്ലാവരും നമ്മോട് നല്ല നിലയിൽ വർത്തിക്കണം എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. നമ്മൾ നൽകാൻ തയാറില്ലാത്ത ഒന്നു നമ്മൾ കൊതിക്കുന്നത് നീതിയല്ലല്ലോ. എല്ലാവരും എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നത് നല്ല ജീവിതമാണ് എങ്കിൽ എല്ലാവരും നല്ല ജീവിതം നയിക്കാൻ ബാധ്യസ്ഥരാണ് എന്നു കണ്ടെത്താൻ പ്രയാസമില്ല.
5) നമ്മൾ മറ്റുള്ളവരോട് കാണിക്കുന്ന ദയയും സ്നേഹവും അവരുടെ മനസ്സിൽ എത്രമാത്രം മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്നു നിരീക്ഷിക്ക പ്പെട്ടിട്ടുണ്ട്. രോഗം ഗുരുതരമാണ് എങ്കിലും ഡോക്ടർ രോഗിയോട് സാരമില്ല, പേടിക്കാനില്ല എന്നൊക്കെ പറയുന്നത് രോഗിയിൽ വല്ലാത്ത ആശ്വാസവും സ്‌ട്രെസ് റിലീസിങ്ങും ഉണ്ടാക്കുന്നതായി പഠനങ്ങൾ പറയുന്നു. നമ്മൾ നന്നായി ഇടപെടുമ്പോൾ അതു കൊണ്ടു പലരും സന്തോഷിക്കുന്നു. അതിനാൽ എവിടെയും നമ്മൾ നന്നായി ഇടപെടാൻ ബാധ്യസ്ഥരാണ് എന്നു കാണാൻ പ്രയാസമില്ല.
6) നമ്മോട് ബന്ധപ്പെട്ട മാതാപിതാക്കൾ, ഭാര്യ, മക്കൾ, അയൽ വാസികൾ, നാട്ടുകാർ, ഗുരുനാഥന്മാർ... ഇവരൊക്കെ നമ്മൾ നല്ലൊരു ജീവിതം നയിക്കുമ്പോൾ ആണ് കൂടുതൽ സന്തോഷിക്കുക. അവരെല്ലാം നമ്മുടെ നല്ല ജീവിതമാണ് കൊതിക്കുന്നത്. അവരുടെയെല്ലാം സന്തോഷവും നമ്മുടെ ജീവിതത്തിന്റെ ധാർമ്മികതയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. സ്ഥിരമായി മദ്യപിച്ചു ഭാര്യയെ തല്ലുന്ന ഒരുത്തൻ മദ്യപാനം നിർത്തിയാൽ അവന്റെ ഭാര്യയും മക്കളും എത്രമാത്രം സന്തോഷിക്കും എന്നതു തന്നെ മതിയാവും ഒരാൾക്ക് മദ്യപാനം നിർത്താനുള്ള കാരണമായിട്ട്, അയാൾക്ക് നല്ലൊരു മനസ് ഉണ്ടെങ്കിൽ.
7) സാമൂഹ്യ ജീവിയെന്ന നിലക്ക് ബന്ധങ്ങൾ ഇല്ലാതെ മനുഷ്യന് ജീവിക്കാൻ പ്രയാസമാണ്. ജീവിതം നല്ലതാണോ എന്നത് ബന്ധങ്ങളെ ബാധിക്കുന്ന കാര്യമാണ്. നല്ല ജീവിതം നയിക്കുന്നവൻ നല്ല ബന്ധങ്ങൾ പുലർത്തുന്നു. ചീത്ത ജീവിതം നയിക്കുന്നവർക്കും ബന്ധങ്ങൾ ഉണ്ടാകുമെങ്കിലും അത് അധികവും
ചീത്ത ജീവിതം നയിക്കുന്നവരോട് ആയിരിക്കും. ധാർമ്മികത ഇല്ലാത്തതു കൊണ്ടു ബന്ധങ്ങളിൽ വിള്ളലുകളും സ്വാഭാവികമാണ്. നല്ല ജീവിതം നയിക്കുന്നവർ ചീത്ത ജീവിതം നയിക്കുന്നവരുമായി ബന്ധങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുമില്ല. ഫലത്തിൽ ചീത്ത ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മ രൂപപ്പെടുകയും അതൊരു നാശകരമായ ശക്തിയായി മാറുകയും ചെയ്യുന്നു. അങ്ങനെയാണ് കൊള്ള സംഘങ്ങളും കൊട്ടേഷൻ സംഘങ്ങളും രൂപം കൊള്ളുന്നത്.
8) നല്ല ജീവിതങ്ങളാണ് നമ്മൾ ഏറെനാൾ ഓർക്കാൻ ആഗ്രഹിക്കുന്നതും നമ്മെ പ്രചോദിപ്പിക്കുന്നതും നമുക്ക് വഴി കാണിക്കുന്നതും. ചീത്ത ജീവിതങ്ങൾ അവസാനിച്ചാലും അവ ദുസ്സ്വപ്‌നങ്ങൾ ആയി കടന്നു വരുന്നു. ഹിറ്റ്ലറുടെ പീഡന ക്യാമ്പുകളിൽ വെച്ചു മനസിന്റെ താളം തെറ്റിയവർ പിന്നീട് മാനസിക ആരോഗ്യം വീണ്ടെടുത്തു അത്തരം ക്യാമ്പുകൾ വീണ്ടും സന്ദർശിക്കാൻ ഇടവന്നപ്പോൾ വീണ്ടും അവരുടെ മനസ് ഇടറിയതായി വായിച്ചിട്ടുണ്ട്. സ്ഥിരമായി മദ്യപിച്ചു കരൾ രോഗം വന്നു മരിച്ച ഒരാളെ കുറിച്ചു അയാളുടെ മകൻ പറയുന്നത് പിതാവിന്റെ ജീവിതം ഉറക്കത്തിൽ പോലും അവൻ ഓർക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ്. നമ്മൾ ഓർക്കാൻ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ചില ചീത്ത ജീവിതങ്ങൾ ദുസ്സ്വപ്നങ്ങൾ ആയി കടന്നു വന്നു ശല്യം ചെയ്യുന്നു. ചീത്ത ജീവിതക്കാർ മരിച്ചാലും അവരെ കൊണ്ടുള്ള ശല്യം തീരുന്നില്ല എന്നർത്ഥം. അവർ ഉണ്ടാക്കി വെച്ച ചീത്തപ്പേരും കൊണ്ട് അവരുടെ മക്കളും തലതാഴ്ത്തി ജീവിക്കേണ്ടി വരുന്നു.
9) നമ്മൾ കോടതിയും ശിക്ഷയും ജയിലും നിയമ പാലകരും നിയമവും അടങ്ങുന്ന ഒരു വ്യവസ്ഥ തന്നെ സംവിധാനിച്ചു വെച്ചിരിക്കുന്നത് കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാൻ വേണ്ടി മാത്രമല്ല, അതൊക്കെ കാണിച്ചു മനുഷ്യരെ പേടിപ്പിച്ചു അവരെ നല്ല ജീവിതത്തിനു പ്രേരിപ്പിക്കാൻ വേണ്ടി കൂടിയാണ്. നമ്മൾ നല്ല ജീവിതം നയിക്കാൻ സ്വമേധയാ തീരുമാനിച്ചാൽ ഇത്തരം സംവിധാനങ്ങൾക്ക് എല്ലാം ഒരുപാട് പണി കുറഞ്ഞു കിട്ടും.
10) മനുഷ്യർ മൊത്തം കൊള്ളയും കൊലയും അക്രമവും കൊണ്ടു ചീത്ത ജീവിതം നയിക്കാൻ തുനിഞ്ഞാൽ മനുഷ്യ വർഗത്തിന്റെ അവസ്ഥ എന്താവുമെന്നു ആലോചിച്ചു നോക്കുക. മനുഷ്യ രാശിക്ക് ഒരു പുരോഗമനവും ഉണ്ടാവില്ലെന്ന് മാത്രമല്ല, അതിനു അധിക കാലം ഭൂമിയിൽ നില നിൽക്കൽ പോലും സാധ്യമാവില്ല. അതെസമയം മനുഷ്യർ മുഴുവൻ നല്ല ജീവിതം നയിക്കാൻ തുടങ്ങിയാൽ മനുഷ്യർക്ക് ഇടയിലെ മിക്ക പ്രശ്നങ്ങളും ഇല്ലാതാവുന്നു. നല്ലൊരു ലോക സൃഷ്ടിക്കായി മനുഷ്യർ നല്ല ജീവിതം നയിക്കുകയല്ലാതെ മറ്റൊരു മാർഗമില്ല.
11) മനുഷ്യർ തന്നെ അനാവശ്യമായി ചൂഷണം ചെയ്യാതെ നല്ല ജീവിതം നയിക്കണമെന്നു പ്രകൃതിയും ആഗ്രഹിക്കുന്നു. മനുഷ്യൻ പറ്റെ മോശമായി പ്രകൃതിയോട് ഇടപെടുമ്പോൾ പ്രകൃതി ഇടയ്ക്കിടെ തന്റെ പ്രതിഷേധം മനുഷ്യനെ അറിയിച്ചു പോരുന്നു. കാലാവസ്ഥാ മാറ്റമായും വരൾച്ചയായും ദുരന്തമായും പകർച്ച വ്യാധികൾ ആയും രോഗങ്ങൾ ആയും മറ്റും.
12) നല്ല ജീവിതം നയിക്കുന്ന വർക്കാണ് സമൂഹം അന്തസും മാന്യതയും ബഹുമാനവും കല്പിച്ചിരിക്കുന്നത്. സമൂഹത്തിന്റെ പൊതുബോധം നല്ലവരെ മാനിക്കുക എന്ന രൂപത്തിലാണ് സെറ്റ് ചെയ്തിട്ടുള്ളത്. അതു മാറ്റാൻ കഴിയില്ല. നല്ല പ്രവൃത്തികൾ ചെയ്യുമ്പോൾ സമൂഹം കയ്യടിക്കും. ചീത്ത ജീവിതം നയിക്കുന്നവർക്ക് വല്ല ബഹുമാനവും ലഭിക്കുന്നു എങ്കിൽ അതവരുടെ ധനബലം കൊണ്ടോ മറ്റോ അവർ നേടിയെടുക്കുന്ന താൽക്കാലിക പ്രതിഭാസം ആകാം.
13) നന്നായി ജീവിക്കാൻ തീരുമാനിച്ചു ആ വഴിയിൽ പ്രവേശിക്കുന്ന മനുഷ്യൻ അതിനുള്ള മാർഗങ്ങൾ കണ്ടെത്തി കൊണ്ടിരിക്കുകയും അവൻ കൂടുതൽ നന്നായി തീരുകയും ചെയ്യുന്നു. ചീത്ത ആകാൻ തീരുമാനിച്ചവൻ ചീത്ത വഴികൾ കണ്ടെത്തി കൂടുതൽ ചീത്തയാവുന്നു. എന്തിലാണോ നമ്മൾ സമയം ചെലവഴിക്കുന്നത് അതാണ് നമ്മൾ ആയിത്തീരുന്നത്. ഇങ്ങനെയാണ് നമ്മുടെ ബ്രെയിനിന്റെ ഡിഫാൽട്ട് സെറ്റിങ് ഉള്ളത്.
14) മരണ ശേഷമുള്ള രക്ഷാ ശിക്ഷകളിലും ദൈവത്തിലും വിശ്വാസം ഉണ്ടെങ്കിൽ തീർച്ചയായും ഭൂമിയിലെ നല്ല ജീവിതം നിങ്ങൾക്ക് മരണ ശേഷവും ഗുണം ചെയ്യും. ഇതിലൊന്നും വിശ്വാസം ഇല്ലെങ്കിലും നല്ല ജീവിതം അത്യാവശ്യമാണ് എന്നാണ് ഇതുവരെ പറഞ്ഞത്.
ചുരുക്കത്തിൽ, നമ്മുടെ മനസ്സും ശരീരവും കുടുംബവും അയൽവാസികളും സമൂഹവും രാജ്യവും പ്രകൃതിയും ജീവജാലങ്ങളും നമ്മൾ നല്ലൊരു ജീവിതം നയിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. നല്ലൊരു ലോക സൃഷ്ടിക്കായി അതല്ലാത്ത മറ്റൊരു മാർഗം നമ്മുടെ മുമ്പിൽ ഇല്ല. മനുഷ്യർ സ്വമേധയാ നല്ല ജീവിതം നയിക്കാൻ തുടങ്ങിയാൽ ലോകം എന്നെ ഫ്രീയായി നന്നായിപ്പോവും. ഇതു തന്നെയാണ് പടച്ച തമ്പുരാനും മനുഷ്യനോട് നിർദേശിച്ചത്.
അൻസാർ അലി നിലമ്പൂർ

No comments:
Post a Comment
Note: only a member of this blog may post a comment.