നമുക്ക് പ്രായം കൂടുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ. എല്ലാ മനുഷ്യരും അനുഭവിക്കേണ്ട ഒന്നാണല്ലോ അത്. നല്ല ബലവും ആരോഗ്യവുമുള്ള സമയത്തു അതിന്റെ പ്രയാസങ്ങൾ നമുക്ക് മനസ്സിലാകില്ല. അതു കൊണ്ടാണ് പ്രായമായവർക്കു നാം അവർ അർഹിക്കുന്ന പരിഗണനയും കരുതലും നൽകാത്തത് എന്നു തോന്നാറുണ്ട്. മനുഷ്യന് പ്രായം കൂടുമ്പോൾ അവന്റെ ശേഷികൾ കുറഞ്ഞു കൊണ്ടിരിക്കുന്നു. പ്രായം പതുക്കെയാണ് മനുഷ്യനെ കാർന്നു തിന്നുന്നത്. ഒരർത്ഥത്തിൽ പ്രായമാവുക എന്നാൽ പതുക്കെ മരിച്ചു കൊണ്ടിരിക്കലാണ് എന്നും പറയാം.
എങ്ങനെയാണ് നമുക്ക് പ്രായം കൂടുന്നത്..? നമ്മുടെ ശരീരത്തിൽ പുതിയ കോശങ്ങൾ ഉണ്ടാവുകയും ഉള്ള കോശങ്ങൾ നശിക്കുകയും ചെയ്യുന്നുണ്ട് എന്നു നമുക്കറിയാം. നമ്മൾ വളരുമ്പോൾ പുതിയ കോശങ്ങൾ ഉണ്ടാകുന്നത് വളരെ കൂടുതലും നശിക്കുന്ന കോശങ്ങളുടെ എണ്ണം കുറവുമായിരിക്കും. എന്നാൽ ഏതാണ്ട് പതിനെട്ട് വയസ്സോടെ നമ്മുടെ വളര്‍ച്ച നിലക്കുന്നു. പിന്നീടു നശിക്കുന്ന കോശങ്ങളുടെ എണ്ണം പുതുതായി ഉണ്ടാകുന്ന കോശങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുന്നു. അതോടെ പ്രായം കൂടുന്നതിന്റെ പ്രയാസങ്ങൾ തുടങ്ങുന്നു.
കോടാനുകോടി കോശങ്ങളുണ്ട് നമ്മുടെ ശരീരത്തില്‍. ദിവസേന നശിക്കുന്ന കോശങ്ങളുടെ എണ്ണം ഏതാനും ആയിരങ്ങൾ ആണ്. അതിനാൽ പതുക്കെയാണ് മനുഷ്യര്‍ക്ക് പ്രായമാകുന്നത്. പുതിയ കോശങ്ങൾ ഉണ്ടാകുന്നതിലെ കുറവാണ് പ്രായം കൂടുന്നതിന് കാരണമെങ്കിലും എന്തു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നതിന് ഇപ്പോൾ കൃത്യമായ ഉത്തരമില്ല. ചില ശാസ്ത്ര സിദ്ധാന്തങ്ങൾ ഉണ്ടെന്നു മാത്രം. പ്രായം കൂടുമ്പോൾ ശരീരത്തിന് പല അപചയങ്ങളും സംഭവിക്കുന്നു എന്നു നമുക്കറിയാം. അവയിൽ പ്രധാനപ്പെട്ടവ അറിയുന്നത് നമുക്ക് നമ്മെ കുറിച്ചും പ്രായം കൂടിയവരെ കുറിച്ചും ഒരു കാഴ്ചപ്പാട് ഉണ്ടാകാൻ ഉപകരിക്കും.
1) പ്രായം കൂടുമ്പോൾ തലച്ചോറിലെ ന്യൂറോണുകളുടെ എണ്ണം കുറയുന്നു. അവ പുതുതായി ഉണ്ടാകുന്നത് പതുക്കെയാവുന്നു. അവയുടെ വലിപ്പവും ചുരുങ്ങുന്നു. അങ്ങനെ തലച്ചോറിന്റെ വലിപ്പം പതുക്കെ കുറയുന്നു. പ്രായമാകുമ്പോള്‍ അടിസ്ഥാന ശ്രദ്ധക്കോ ജാഗ്രതക്കോ കുറവൊന്നും സംഭവിക്കുന്നില്ല. എന്നാൽ വിഭജിത ശ്രദ്ധ കുറയുന്നു. ഒരേസമയം ശ്രദ്ധയെ ഒന്നിലധികം കാര്യങ്ങളിലേക്ക് പതിപ്പിക്കലാണ് വിഭജിത ശ്രദ്ധ.
2) പ്രായം കൂടുമ്പോൾ ഏറ്റവും കാര്യമായ ഇടിവു സംഭവിക്കുന്നത് തലച്ചോറിന്റെ പ്രോസസിംഗ് സ്പീഡിനാണ്. പ്രായം കൂടുന്തോറും കാര്യങ്ങൾ പിടുത്തം കിട്ടി വരുന്നതിന്റെ വേഗത കുറയുന്നു എന്നർത്ഥം. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനും അവ ഓര്‍ത്തു എടുക്കാനുമുള്ള കഴിവ് ദുര്‍ബലമാകുന്നു. ഓർമ്മയുടെയും ചിന്തയുടെയും വേഗത കുറയുന്നു.
3) പ്രായം കൂടുമ്പോൾ ചില ഹോർമോണുകൾ ഉണ്ടാകുന്നത് കുറയുന്നു. ചിലതു ഉണ്ടാകുന്നത് കൂടുന്നു. രക്തത്തിൽ വെച്ചു ഹോർമോണുകൾ വിഘടിക്കുന്നതിന്റെ തോത് കുറയുന്നു. ഇതെല്ലാം ശരീരത്തിൽ പലവിധ അപചയങ്ങളും ഉണ്ടാക്കുന്നു.
4) പ്രായം കൂടുന്തോറും മനുഷ്യന്റെ രോഗ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നത് പതുക്കെയാവുന്നു. അതിനാൽ പെട്ടെന്ന് രോഗങ്ങൾ ബാധിക്കുന്നു. രോഗങ്ങൾ സുഖപ്പെടുന്നതും പതുക്കെ ആവുന്നു. രോഗ പ്രതിരോധ സംവിധാനമാണ് പുറത്തു നിന്നുള്ള വൈറസ്, ബാക്ടീരിയ, വിഷങ്ങൾ, കാൻസർ സെല്ലുകൾ... പോലുള്ളവയെ തടയാനുള്ള ആന്റി ബോഡികൾ ശരീരത്തിൽ ഉണ്ടാക്കുന്നത്.
5) പ്രായം കൂടുമ്പോൾ ഹൃദയ ഭിത്തികൾക്കും വാൽവുകൾക്കും കാഠിന്യം കൂടുന്നു. എന്തെങ്കിലും അധ്വാന ശേഷം ഹൃദയ മിടിപ്പും കിതപ്പും നോർമൽ ആകുന്നതിന്റെ സ്പീഡ് കുറയുന്നു. ഹൃദയത്തിൽ രക്തം നിറയുന്നത് പതുക്കെ ആവുന്നു. ചീത്ത കൊളസ്ട്രോളും ഡയസ്റ്റൊളിക് രക്ത സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നു. രക്ത കുഴലുകളില്‍ കൊഴുപ്പടിയുന്നു, അവയുടെ ഇലാസ്തികത കുറയുന്നു. രക്തത്തിന്റെ വോള്യം കുറഞ്ഞു വരുന്നു. ഇവയൊക്കെ ഹൃദയ പ്രവര്‍ത്തനം പതുക്കെയാക്കുന്നു.
6) പ്രായം കൂടുന്തോറും ശ്വാസ കോശങ്ങളിലെ വായു അറകളുടെ ഭിത്തികള്‍ ദൃഢമാവുകയും അവയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്യുന്നു. ശ്വാസ കോശത്തിന്‍െറ കാര്യക്ഷമത കുറയുന്നതോടൊപ്പം ശ്വാസോച്ഛ്വാസത്തിന്റ വേഗതയും ശക്തിയും കുറയുന്നു. അതു നടക്കാൻ കൂടുതൽ ശ്രമത്തോടെ വലിച്ചു വിടേണ്ടി വരുന്നു.
7) ചെവിക്ക് രണ്ടു ധർമ്മങ്ങൾ ആണുള്ളത്. കേൾവിയും ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കലും. പ്രായം കൂടുന്തോറും ശ്രവണ ശേഷി കുറയുന്നു. ഉയര്‍ന്ന ആവൃത്തിയില്‍ ഉള്ള ശബ്ദം തിരിച്ചറിയാന്‍ ഉള്ള ശേഷി കുറയുന്നു. ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കാനുള്ള കഴിവും കുറയുന്നു. അപ്പോൾ നാം അറിയാതെ തന്നെ വീണു പോവുന്നു.
8) പ്രായം കൂടുമ്പോൾ ലൈംഗീക ശേഷി കുറയുന്നു. ലിംഗ ഉദ്ധാരണം പതുക്കെയാവുന്നു. ബീജങ്ങൾ ഉണ്ടാകുന്നത് കുറയുന്നു, പതുക്കെ ആവുന്നു. സ്ത്രീകളില്‍ പ്രത്യുല്പാദന ശേഷി കുറയുന്നു. മാസ മുറ നില്ക്കുന്നു. അമ്പത് കഴിയുന്നതോടെ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫലമായുള്ള ആര്‍ത്തവ വിരാമം അവരുടെ മാനസിക നിലയെ കാര്യമായി ബാധിക്കുന്നു. ഹോര്‍മോണ്‍ വ്യതിയാനം തലച്ചോറിനെയും മനസ്സിനെ നിയന്ത്രിക്കുന്ന ഘടകങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ഇത് ലൈംഗിക തൃഷ്ണയെ കുറയ്ക്കുന്നു.
9) പ്രായം കൂടുമ്പോൾ കാഴ്ച ശക്തിയും കുറയുന്നു. ഹ്രസ്വ ദൃഷ്ടി കൂടിവരുന്നു. തിമിരം ബാധിക്കുന്നു. തീക്ഷണമായ പ്രകാശത്തെ നേരിടാൻ കഴിയാതാവുന്നു. കണ്ണിൽ ജലാംശം ഉണ്ടാകുന്നത് കുറയുന്നു.
10) പ്രായം കൂടുമ്പോൾ നാവിലെ രുചി മുകുളങ്ങളുടെ എണ്ണം കുറയുന്നു. ഉള്ളവ ചുരുങ്ങാൻ തുടങ്ങുന്നു. രുചികളോട് നാവ് പ്രതികരിക്കുന്നത് കുറയുന്നു. ഉമിനീർ ഉൽപാദനം കുറയുന്നു. അതു രുചി തിരിച്ചറിയുന്നതിനെ ബാധിക്കുന്നു. മൂക്കിന്റെ വാസനിക്കാനുള്ള കഴിവും കുറയുന്നു.
11) പ്രായം കൂടുമ്പോൾ പുരുഷന്മാരിലും സ്ത്രികളിലും മുടി മുറിയുന്നു, കൊഴിഞ്ഞു തുടങ്ങുന്നു. മുടിയെയും രോമങ്ങളെയും പുരികങ്ങളെയും നര ബാധിച്ചു തുടങ്ങുന്നു. ചിലർക്ക് കഷണ്ടി അധികരിച്ചു വരുന്നു.
12) പ്രായം കൂടുമ്പോൾ നഖങ്ങളുടെ ശോഭ പോകുന്നു. അവയ്ക്ക് കാഠിന്യം കൂടുന്നു. അവയ്ക്ക് ചെറിയ മഞ്ഞ നിറം വന്നു തുടങ്ങുന്നു. അവയുടെ വളർച്ച പതുക്കെ ആവുന്നു.
13) പ്രായം കൂടുമ്പോൾ സന്ധികളില്‍ അസ്ഥി ക്ഷയം സംഭവിക്കുന്നു. അസ്ഥികളില്‍ കാത്സ്യത്തിന്റെ തോത് കുറയുന്നു. അസ്ഥികളുടെ ദൃഢതയും പിണ്ഡവും സാന്ദ്രതയും കുറയുന്നു. അവ എളുപ്പം പൊട്ടുന്ന പ്രകൃതത്തിലേക്ക് മാറുന്നു.
14) പ്രായം കൂടുമ്പോൾ പല്ലുകളുടെ ഇനാമൽ നഷ്ടപ്പെടുന്നു. പല്ലുകളുടെ കാഠിന്യവും കുറയുന്നു. അവ പൊട്ടാൻ തുടങ്ങുന്നു. ഉമിനീർ പല്ലുകളെ നാശത്തിൽ നിന്നു തടയുന്നു. പ്രായം കൂടുമ്പോൾ ഉമിനീർ ഉൽപാദനം കുറഞ്ഞു വായ വരളുന്നത് പല്ലുകളെ ബാധിക്കുന്നു. പല്ലുകൾ കൊഴിഞ്ഞു പോവുന്നത് മുഖത്തിന്റെ ഷെയ്പ്പിനെ ബാധിക്കുന്നു.
15) പ്രായം കൂടുമ്പോൾ മസിലുകൾ ക്ഷയിക്കാൻ തുടങ്ങുന്നു. മസിലുകളുടെ ലാഘവം, ഇലാസ്തികത, വലിപ്പം, പിണ്ഡം, ശക്തി എന്നിവ കുറയുന്നു. ശരീരത്തിന്റെ സ്റ്റാമിന കുറയുന്നു.
16) പ്രായം കൂടുമ്പോൾ ചർമ്മം ചുളിയുകയും അയഞ്ഞു തൂങ്ങുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ദ്വാരങ്ങളുടെ വലുപ്പവും എണ്ണ മയവും കുറയുന്നു. സ്പര്‍ശനം, മർദ്ദം, ചൂട്, തണുപ്പ്, വൈബ്രെശൻ എന്നിവ തിരിച്ചറിയാനുള്ള ചർമ്മത്തിന്റെ ശേഷി കുറയുന്നു. ചര്‍മം നേര്‍മ്മ ഉള്ളതാകുന്നു, അതിന്റെ ഇലാസ്തികത കുറയുന്നു, ജലാംശം കുറയുന്നു. വിയർപ്പ് ഗ്രന്ഥികൾ വിയർപ്പ് ഉൽപാദനം കുറക്കുന്നു. മുറിവുകൾ ഉണങ്ങുന്നത് പതുക്കെ ആവുന്നു.
17) പ്രായം കൂടുമ്പോൾ ശരീരത്തിന്റെ ഉയരം വളരെ പതിയെ കുറയാൻ തുടങ്ങുന്നു. ഡിസ്കുകൾക്കു ഇടയിലെ ഫ്ലൂയിഡുകൾ കുറയുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ തുടങ്ങുന്നു. വയര്‍, തുട എന്നീ ഭാഗങ്ങളിലെ കൊഴുപ്പ് കൂടുന്നു.
18) പ്രായം കൂടുന്തോറും ക്ഷീണവും തളർച്ചയും കൂടുന്നു. ഓക്സിജൻ സപ്പ്ലൈ, ഹോര്‍മോണ്‍ വ്യതിയാനം, മെറ്റബോളിസത്തിലെ ഏറ്റ കുറച്ചിലുകൾ... തുടങ്ങി ഒട്ടേറെ കാരണങ്ങൾ കൊണ്ട് ക്ഷീണം കൂടി വരുന്നു. അവസാനം എപ്പോഴും കിടക്കാൻ തോന്നുന്നു.
19) പ്രായം കൂടുന്തോറും വൃക്ക കോശങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നു. വൃക്കകളുടെ പ്രധാന ധര്‍മമായ രക്തം അരിച്ചെടുക്കല്‍ പ്രക്രിയ പതുക്കെ ആവുന്നു. അരിപ്പ യൂണിറ്റുകളായ നെഫ്രോണുകളുടെ എണ്ണം കുറയുന്നു. ഉപ്പും ജലവും പുറത്തു കളയാനുള്ള വൃക്കകളുടെ ശേഷി കുറയുന്നു.
20) പ്രായം കൂടുമ്പോൾ മൂത്രാശയ ഭിത്തികൾക്ക് കാഠിന്യം കൂടുന്നു. അവ അധികം വികസിക്കാതാവുന്നു. ഫലത്തിൽ അധികം മൂത്രം മൂത്രാശയത്തിൽ തങ്ങാനുള്ള ശേഷി കുറയുന്നു. മൂത്രം ഒഴിക്കാൻ തോന്നും, പക്ഷെ ചെറുപ്പത്തിലെ പോലെ ധാരാളം മൂത്രം ഉണ്ടാവില്ല.
21) പ്രായം കൂടുന്തോറും ഉറക്ക പ്രശ്നങ്ങളും കൂടുന്നു. ഉറക്കം കുറയുന്നു. അഗാധമായി ഉറങ്ങാൻ കഴിയാതാവുന്നു. ഇടയ്ക്കിടെ ഉണരുന്നു. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രമേഹം, സന്ധി വേദന എന്നിവയും ഉറക്ക കുറവ് ഉണ്ടാക്കുന്നു. ഉറക്ക കുറവ് വീഴ്ചകള്‍ക്ക് കാരണമാകുന്നു.
22) പ്രായം കൂടുന്തോറും ദഹന ശക്തി കുറയുന്നു. ദഹന വ്യവസ്ഥയിലെ പേശികൾക്ക് കാഠിന്യം കൂടുന്നു. അവ ദുർബലവും കാര്യക്ഷമത കുറഞ്ഞതും ആവുന്നു. മലം പതുക്കെ നീങ്ങാൻ തുടങ്ങുന്നു. പതുക്കെ നീങ്ങുമ്പോൾ മലത്തിൽ നിന്നും കൂടുതൽ ജലാംശം കുടൽ വലിച്ചെടുക്കുന്നു. അങ്ങനെ മലത്തിന്റെ കട്ടിയും മല ബന്ധവും കൂടുന്നു.
23) പ്രായം കൂടുമ്പോൾ വിഷാദം കൂടിവരുന്നു. മൗനം കൂടുന്നു. മസ്തിഷ്ക രോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം, രക്ത സമ്മര്‍ദം, വൃക്ക രോഗങ്ങള്‍, ബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകള്‍, പങ്കാളിയുടെ വിയോഗം, അടുത്ത കൂട്ടുകാരുടെ വിയോഗം, കാഴ്ചയും കേള്‍വിയും കുറയൽ, വ്യക്തി പരമായ പരാജയങ്ങള്‍, നഷ്ടങ്ങള്‍, മക്കളോടുള്ള സുഖകരമല്ലാത്ത ബന്ധങ്ങള്‍, മക്കളുടെ ദുഃഖങ്ങൾ.. തുടങ്ങി കുറെ കാരണങ്ങൾ വിഷാദത്തിന് ഇടയാക്കുന്നു.
പ്രായം അധികരിച്ചു ഒരു പഴന്തുണി കെട്ടു പോലെ കട്ടിലിൽ ചുരുണ്ടു കിടക്കുമ്പോൾ നമുക്കൊന്നു നേരാം വണ്ണം ചിന്തിക്കാനുള്ള ശേഷി കൂടി കുറയുന്നു. പ്രായം കൂടുന്തോറും നാം കുട്ടികൾ ആയി കൊണ്ടിരിക്കുന്നു. കുട്ടികൾ അത്ര വലുതായി ചിന്തിക്കാറില്ലല്ലോ.
അൻസാർ അലി നിലമ്പൂർ

No comments:
Post a Comment
Note: only a member of this blog may post a comment.