1)മാർക്സിസം എന്നാൽ ഇക്കഴിഞ്ഞ പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മൻ തത്വ ചിന്തകരായ കാൾ മാർക്സും ഫ്രെഡറിക് എംഗൽസും ചേർന്നു രൂപം നൽകിയ ചില സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സിദ്ധാന്തങ്ങളുടെ സമാഹാരമാണ്. ഇസ്ലാം എന്നാൽ മനുഷ്യൻ ഭൂമുഖത്ത് വന്നെത്തിയ കാലം മുതൽ അല്ലാഹു പ്രവാചകരിൽ കൂടി പഠിപ്പിച്ചു പോന്നതാണ്. മാർക്സിസം ദൈവികത അവകാശപ്പെടുന്നില്ല. ഇസ്ലാം ദൈവികമാണ് എന്നു അവകാശപ്പെടുന്നു.
2) സാമൂഹ്യ പരിവർത്തനത്തെ നിർണ്ണയിക്കുന്നതിൽ സാമ്പത്തിക ഘടകങ്ങൾക്കു അമിത പ്രാധാന്യം നൽകി മാർക്സിസം ചില സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചു മാത്രം പരാമർശിക്കുന്നു. ഇസ്ലാമാകട്ടെ വളരെ സമഗ്രവും വിശദവുമായ ജീവിത പദ്ധതിയും സാമൂഹ്യ ക്രമവും അവതരിപ്പിക്കുന്നു. ഇസ്ലാമിക വീക്ഷണത്തിൽ സാമ്പത്തിക ഘടകങ്ങൾ മാത്രമല്ല സാമൂഹ്യ മാറ്റത്തെ നിർണ്ണയിക്കുന്നത്. ധാർമ്മിക ജീവിത രീതിക്ക് മാർക്സിസം തീരെ ഊന്നൽ നൽകിയില്ല. ഇസ്ലാം മനുഷ്യൻ പാലിക്കേണ്ട ധാർമ്മിക ഗുണങ്ങളെ കുറിച്ചും ആത്മ സംസ്കരണത്തെ കുറിച്ചും ഏറെ പഠിപ്പിക്കുന്നു.
3) മാർക്സിസത്തിന്റെ പ്രധാന വാദമാണ് വൈരുധ്യത്തിൽ അധിഷ്ഠിതമായ ഭൗതിക വാദം. വൈരുധ്യത്തിൽ അധിഷ്ഠിതം ആയാലും അല്ലെങ്കിലും ഭൗതിക വാദത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. നിലനിൽക്കുന്നു എന്ന് പറയാവുന്നത് ഭൗതിക പദാർത്ഥങ്ങൾ മാത്രമാണെന്നും ദൈവം, ആത്മാവ്,.. തുടങ്ങിയ ഇന്ദ്രിയാതീത കാര്യങ്ങളൊന്നും ഇല്ലെന്നുമുള്ള വാദമാണ് ഭൗതിക വാദം. എല്ലാ വസ്തുക്കളും ഉണ്ടായത് ഭൗതിക പദാർത്ഥങ്ങളാൽ ആണെന്നും എല്ലാ പ്രതിഭാസങ്ങളും ഭൗതിക പദാർഥങ്ങളുടെ പരസ്പര ഇടപെടലിന്റെ ഫലമാണ് എന്ന വാദമാണ് ഭൗതികവാദം.
4) മാർക്സിസ്റ്റ് ഭരണ വ്യവസ്ഥിതി മത വിശ്വാസികൾക്കും ഇതര ഇസക്കാർക്കും വേണ്ടത്ര സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഇസ്ലാം മുന്നോട്ട് വെക്കുന്ന ഭരണ സംവിധാനത്തിൽ മറ്റു മതങ്ങൾക്കോ ഇസങ്ങൾക്കോ നിരോധനം ഏർപ്പെടുത്തൽ ഇല്ല. മുഹമ്മദ് നബി ഭരിച്ച മദീനയിൽ മുസ്ലീങ്ങളും മുശ്രിക്കുകളും യഹൂദരും മത സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു.
5) നാളിതുവരെ ചരിത്രത്തിൽ കഴിഞ്ഞുപോയ സമരങ്ങളെല്ലാം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനങ്ങൾ ആയിരുന്നു എന്ന് മാർക്സിസം പറയുന്നു. ചരിത്രത്തിൽ കഴിഞ്ഞു പോയ സംഘട്ടനങ്ങൾ എല്ലാം ഉള്ളതിന്റെയും ഇല്ലാത്തതിന്റെയും പേരിലായിരുന്നില്ല, ആത്യന്തികമായി സത്യവും അസത്യവും തമ്മിലും നീതിയും അനീതിയും തമ്മിലായിരുന്നു എന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
6) ഉത്പാദനത്തിനു ഉപയോഗിക്കുന്ന സ്വത്തുക്കളുടെ സ്വകാര്യ ഉടമസ്ഥത ഇല്ലാതാക്കണമെന്ന മാർക്സിയൻ വാദത്തെ ഇസ്ലാം നിരാകരിക്കുന്നു. മനുഷ്യർക്ക് പരമ്പരാഗതമായി ഉടമസ്ഥാവകാശം ലഭിച്ച സമ്പത്തുക്കൾ ഭരണകൂടം കൈവശപ്പെടുത്തുന്നത് കൊള്ളയും തട്ടിപ്പറിയുമാണ് ഇസ്ലാമിക വീക്ഷണത്തിൽ.
7) രക്ത രൂക്ഷിതമായ വിപ്ലവങ്ങൾ ഉണ്ടാക്കി തൊഴിലാളികൾ അധികാരം പിടിച്ചെടുക്കണമെന്നും തൊഴിലാളി സർവധിപത്യത്തിൽ കൂടി സോഷ്യലിസവും ശേഷം കമ്മ്യൂണിസവും നിലവിൽ വരണമെന്നുമാണ് മാർക്സിസം പറയുന്നത്. ലക്ഷ്യം മാത്രം നന്നായാൽ പോര മാർഗവും നന്നാകണമെന്നും ഇസ്ലാമിക വ്യവസ്ഥക്ക് വേണ്ടി ബല പ്രയോഗം ഇല്ലെന്നും ഇസ്ലാം പറയുന്നു. ബല പ്രയോഗമല്ല സ്വാഭാവിക മനം മാറ്റമാണ് ഇസ്ലാമിന്റെ മാർഗം
8) സ്വകാര്യ മൂല ധനത്തെയും മുതലാളിത്തത്തെയും പാടെ നിഷേധിച്ചു കൊണ്ടു മാർക്സിസം അതിന്റെ കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. ഇസ്ലാം മുതലാളിത്തത്തിന്റെ ഗുണങ്ങൾ അംഗീകരിക്കുകയും ദോഷങ്ങളെ നിരാകരിക്കുകയും ചെയ്യുന്നു. ഉള്ളവരെ നിർമാർജനം ചെയ്യാനല്ല ഇസ്ലാം പറയുന്നത് ഇല്ലാത്തവനെ ഉള്ളവൻ നിർബന്ധമായും സംരക്ഷിച്ചു കൊള്ളണ മെന്നാണ്. എപ്പോഴും വിപ്ലവങ്ങളും സമരങ്ങളും ഉണ്ടാകുന്നതിനെക്കാൾ ഇസ്ലാം സപ്പോട്ടു ചെയ്യുന്നത് വർഗങ്ങളുടെ ഐക്യത്തിലും സമാധാനപരമായ നിലനിൽപിലുമാണ്.
9) ഭരണ കൂടത്തിന്റെ ആജ്ഞ പ്രകാരം ഉൽപാദനം നടത്തുക, ഉല്പാദിപ്പിച്ചത് ഭരണകൂടം എടുത്തോണ്ട് പോവുക, എന്നിട്ടു ഉത്പാദിപ്പിച്ചവന് റേഷൻ നൽകുക എന്ന മാർക്സിയൻ അധ്യാപനം മനുഷ്യന്റെ മേൽ അടിമത്തവും യാന്ത്രികതയും ചുമത്തി അവന്റെ മേൽ വിലങ്ങിടുന്നു. ഭരണ കൂടത്തിന് സാമൂഹ്യ ക്ഷേമത്തിനായി സകാത്തും വികസനത്തിനും മറ്റു ചെലവുകൾക്കും നികുതിയും ജനങ്ങളിൽ നിന്ന് വാങ്ങാമെങ്കിലും ഇസ്ലാമിൽ ഭരണകൂടം ജനത്തിനു മേൽ അടിമത്തം കെട്ടി ഏല്പിക്കുന്നില്ല.
അൻസാർ അലി നിലമ്പൂർ

No comments:
Post a Comment
Note: only a member of this blog may post a comment.