ഇസ്ലാമിക വിശ്വാസം അനുസരിച്ചു ഏതൊരു മനുഷ്യ ശിശുവും ഭൂമിയിലേക്ക് ജനിച്ചു വീഴുന്നത് മനസ്സിൽ ദൈവ വിശ്വാസവും കൊണ്ടാണ്. ദൈവ വിശ്വാസം ശിശുക്കളിൽ നൈസർഗ്ഗികമാണ്. കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അവരുടെ മനസ്സിൽ യാതൊരു മതവും വിശ്വാസവും ഇല്ലാതെ ശുദ്ധമായ മനസോടെ ആണ് എന്ന് മുസ്ലീങ്ങള്‍ തന്നെ പറയുന്നതു ശരിയല്ല. ഓരോ ശിശുവും പിറന്നു വീഴുന്നത് മുസ്ലിമായിട്ടാണ് എന്ന് ഖുര്‍ആനിന്‍റെയും ഹദീസുകളുടെയും അവ രണ്ടിനെയും വ്യാഖ്യാനിച്ച മുൻകാല ഇമാമുകളുടെയും വാക്കുകളിൽ നിന്നു മനസിലാകുന്നു. ഖുര്‍ആനിലെ ഒരു വചനം നോക്കൂ. അല്ലാഹു പറഞ്ഞു:
"നിന്‍റെ റബ്ബ് ആദമിന്‍റെ സന്തതികളില്‍ പെട്ടവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും അവരുടെ കാര്യത്തിന് അവരെ തന്നെ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭത്തില്‍ (അവന്‍ അവരോടു ചോദിച്ചു) ഞാന്‍ നിങ്ങളുടെ ദൈവമല്ലയോ...?. അവര്‍ പറഞ്ഞു: "അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു". (അപ്പോള്‍ അല്ലാഹു പറഞ്ഞു): തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെ പറ്റി ബോധമില്ലാത്തവർ ആയിരുന്നു എന്ന് നിങ്ങള്‍ പുനരുത്ഥാന നാളില്‍ പറഞ്ഞേക്കും എന്നതിനാലാണ് (നാം ഇങ്ങനെ ചെയ്തത്)"(7:172).
ഈ വചനത്തില്‍ നിന്ന് മനസിലാകുന്നത് അല്ലാഹുവിന്‍റെ സന്നിധിയില്‍ വെച്ച് കൃത്യമായ ഏകദൈവ വിശ്വാസം സ്വീകരിച്ചാണ് എല്ലാ ശിശുക്കളും ഭൂമിയില്‍ ജനിച്ചു വീഴുന്നത് എന്നാണ്. നമുക്കാ സംഭവം ഓര്‍മയില്ലല്ലോ എന്ന് ചിലര്‍ പറഞ്ഞേക്കാം. അത് മനസിലാകാന്‍ ഏറെ വിശദീകരിക്കണം എന്നതിനാൽ അതിനു മുതിരുന്നില്ല. മനുഷ്യ മനസ് ഏറെ സവിശേഷതകള്‍ ഉള്ള ഒന്നാണ് എന്ന് മനസ്സിലാക്കുക. നാല്പതു വയസുള്ള ഒരാളോട് നിനക്ക് സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിച്ചപ്പോള്‍ മൊത്തം എത്ര മാര്‍ക്ക് കിട്ടി എന്ന് ചോദിച്ചാല്‍ അയാള്‍ മിഴിച്ചു നോക്കുമല്ലോ. മറ്റൊരു ഖുര്‍ആന്‍ വചനം കാണുക. അല്ലാഹു പറഞ്ഞു:
"ആകയാല്‍ നേരെ നില കൊള്ളുന്നവനായി നിന്‍റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല. "(30:30).
ഈ വചനത്തില്‍ പറയുന്ന അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച പ്രകൃതി ഇസ്ലാം മതമാണ് എന്ന് വ്യക്തമാണ്. മുഹമ്മദ് നബി അത് വിശദീകരിച്ചു. അവിടുന്നു പറഞ്ഞു: "എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ഒരു പ്രകൃതിയിലായി ക്കൊണ്ടാണ്, പിന്നെ ആ കുഞ്ഞിനെ യഹൂദൻ ആക്കുന്നതും ക്രിസ്ത്യാനി ആക്കുന്നതും അഗ്നിയാരാധകൻ ആക്കുന്നതും അവന്‍റെ മാതാപിതാക്കളാണ്"(ബുഖാരി).
ഈ വചനത്തില്‍ കുഞ്ഞിനെ മുസ്ലിമാക്കുന്നത് അവന്‍റെ മാതാപിതാക്കളാണ് എന്ന് നബി പറഞ്ഞില്ല. കാരണം കുഞ്ഞു പിറക്കുമ്പോള്‍ തന്നെ മുസ്‌ലിമായതു കൊണ്ടാണ് അങ്ങനെ പറയാതിരുന്നത്. ജനിച്ച ശേഷം പിന്നീട് കുഞ്ഞു മതം മാറുകയോ അവനെ മാറ്റുകയോ ആണ് ചെയ്യുകയാണ്. ചുരുക്കത്തില്‍, എല്ലാ കുഞ്ഞുങ്ങളും ഭൂമിയില്‍ ജനിക്കുന്നത് മുസ്ലീങ്ങളായിട്ടാണ് എന്നാണ് ഇസ്‌ലാമിക വിശ്വാസം.
കുഞ്ഞുങ്ങള്‍ പിറക്കുന്ന പ്രകൃതി ഏതാണ് എന്ന് നബി വിശദീകരിച്ചത് മറ്റൊരു ഹദീസിലും കാണാം. നബി പറഞ്ഞു: "ഒരു മില്ലത്തില്‍ ആയിട്ടല്ലാതെ ഒരു കുഞ്ഞും പിറക്കുന്നില്ല" (ഇമാം മുസ്ലിം പറയുന്നു: അബൂ മുആവിയയില്‍ നിന്നുള്ള അബൂബക്കറിന്‍റെ റിപ്പോര്‍ട്ടില്‍ ഈ മില്ലത്തിലായി ക്കൊണ്ടല്ലാതെ എന്നാണ് ഉള്ളത്)". നബി 'ഈ മില്ലത്ത്' എന്ന് പറയുന്നത് ഇസ്ലാമിക മില്ലത്തിനെ പറ്റിയാണല്ലോ. മില്ലത്ത് എന്നാല്‍ മാര്‍ഗം, ചര്യ എന്നൊക്കെയാണ് അര്‍ത്ഥം. അപ്പോള്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഇസ്ലാമിക മാര്‍ഗത്തില്‍ അല്ലെങ്കില്‍ ഇസ്‌ലാം മതത്തില്‍ ആയിക്കൊണ്ടാണ് എന്ന് മനസിലാക്കാം.
വളരെ കുറഞ്ഞ അളവില്‍ ആണെങ്കിലും ശിശുവിന് മതവും ദൈവ വിശ്വാസവും ജനിക്കുമ്പോള്‍ തന്നെ ഉണ്ട് എന്ന് പറയാം. പല മുസ്ലീങ്ങള്‍ക്കും അറിയാത്ത ഈ കാര്യം ശാസ്ത്ര സാഹിത്യ പരിഷത്തിലെ ബുദ്ധിജീവികള്‍ മനസിലാക്കി കുഞ്ഞുങ്ങളുടെ മതം കളയാന്‍ മതമില്ലാത്ത ജീവനുമായി വന്നിരുന്നുവല്ലോ മുമ്പ്. ഇക്കാര്യത്തെ പറ്റി അറിവുള്ള മുസ്‌ലിം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ അതിനെ എതിര്‍ക്കുകയും ചെയ്തു. മത രഹിതരായി പരിഷത്തുകാരന്‍റെ മക്കള്‍ തന്നെ വളര്‍ന്നാല്‍ മതി, മുസ്‌ലിം കുഞ്ഞുങ്ങള്‍ അവര്‍ അല്ലാഹുവിന്‍റെ സന്നിധിയില്‍ വെച്ചു സ്വീകരിച്ച മതവുമായി വളരട്ടെ എന്നാണ് മുസ്ലീങ്ങള്‍ പറയുന്നത്.
ശിശുക്കളുടെ ദൈവ വിശ്വാസത്തെ കുറിച്ച് മറ്റു മതങ്ങള്‍ക്കു പല കാഴ്ചപ്പാടുകളും ഉണ്ടാവും. ഇവിടെ ഇസ്‌ലാമിക വിശ്വാസം പറഞ്ഞുവെന്നു മാത്രം. ഓരോ അമുസ്ലിമും ഇസ്ലാം സ്വീകരിക്കുമ്പോള്‍ അവന്‍ CONVERTED പരിവര്‍ത്തിതന്‍ ആവുകയല്ല ചെയ്യുന്നത് മറിച്ച് REVERTED മടങ്ങി വന്നവൻ ആവുകയാണ് ചെയ്യുന്നത്. അതായത് ജനിച്ചപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്ന ഇസ്‌ലാം മതത്തിലേക്ക് തന്നെ തിരിച്ചു വന്നവന്‍ ആവുകയാണ് ചെയ്യുന്നത്.
അൻസാർ അലി നിലമ്പൂർ

No comments:
Post a Comment
Note: only a member of this blog may post a comment.