മുഹമ്മദ് നബിയുടെയും മറ്റു പ്രവാചകരുടെയും കാലത്ത് സംഭവിച്ച പോലുള്ള അത്ഭുതങ്ങൾ ഇന്ന് എന്തു കൊണ്ട് സംഭവിക്കുന്നില്ല എന്ന് മുസ്ലിമായ ഒരാൾ എന്നോട് ചോദിച്ചു.
എന്റെ മറുപടി: ഈ ചോദ്യത്തിന് ഇസ്ലാമിക ഭൂമികയിൽ നിന്നു കൊണ്ട് മറുപടി പറയാൻ ശ്രമിക്കുകയാണ്. അത്ഭുതങ്ങൾ എന്നത് കൊണ്ട് ഉദശിച്ചത് മുഅജിസതുകൾ ആണെന്ന് കരുതുന്നു. പ്രവാചകന്മാർ ഇല്ലാത്തത് കൊണ്ടാണ് അവരിലൂടെ വെളിപ്പെട്ട പോലുള്ള അത്ഭുതങ്ങൾ ഇന്ന് ഇല്ലാത്തത്. ഇന്ന് അല്ലാഹുവിന്റെ അനുമതി പ്രകാരം വടി നിലത്തിട്ടു സർപ്പമാക്കി കാണിച്ചു തരാൻ മൂസാ നബിയില്ല. മരിച്ചവരെ ജീവിപ്പിച്ചു കാണിക്കാൻ ഈസാ നബിയുമില്ല. പ്രവാചകന്മാരുടെ വിശ്വാസ്യത മനുഷ്യ സമൂഹത്തിനു ബോധ്യപ്പെടാൻ വേണ്ടിയാണല്ലോ അല്ലാഹു അവരിലൂടെ പല അത്ഭുതങ്ങളും ചെയ്യുന്നത്. അവരില്ലാത്തതു കൊണ്ട് അത്തരം അത്ഭുതങ്ങളുമില്ല.
എന്നാൽ നിത്യത്ഭുതമായ വിശുദ്ധ ഖുർആൻ വിട്ടേച്ചു കൊണ്ടാണല്ലോ മുഹമ്മദ് നബി വഫാത്തായത്. അതു അന്ത്യനാൾ വരെയുള്ള മനുഷ്യർക്ക് ഒരു നിത്യ അത്ഭുതമാണ്. ശൈലി കൊണ്ടും ആശയം കൊണ്ടും സകല അറബ് സാഹിത്യങ്ങളേയും വെല്ലുന്ന വിശുദ്ധ ഖുർആൻ അഭ്യസ്ത വിദ്യനല്ലാത്ത മുഹമ്മദ് നബിയിലൂടെ ലോകത്തിനു ലഭിച്ചുവെന്നത് ഒരു അത്ഭുതമാണ്. വിശുദ്ധ ഖുർആൻ സ്വയം ഒരത്ഭുതവും അതിൽ പല അത്ഭുതങ്ങൾ ചിതറി കിടക്കുകയും ചെയ്യുന്നു.
ചരിത്ര പുരുഷനായ മുഹമ്മദ് നബി മറ്റൊരു അത്ഭുതമാണ്. ഉന്നത സംസ്കാരമോ ഗുരുക്കന്മാരോ ഗുരു കുലങ്ങളോ വേദഗ്രന്ഥങ്ങളോ ഇല്ലാത്ത ഒരു പ്രാകൃത മരുഭൂ സമൂഹത്തിൽ, വെറും കൊള്ളയും യുദ്ധവും ലൈംഗീക അരാജകത്വ ങ്ങളുമായി ജീവിച്ചിരുന്ന ഒരു സമൂഹത്തിൽ നിന്നു അത്യുന്നത സംസ്കാരമുള്ള ഒരു വ്യക്തി ഉണ്ടായതും ആ വ്യക്തിയെ കോടാനു കോടി മനുഷ്യർ അനുകരിച്ചു ജീവിക്കുന്നു എന്നതും ഒരു അത്ഭുതമാണല്ലോ.
പ്രവാചകന്മാരല്ലാത്ത വ്യക്തി കളിലൂടെയും അല്ലാഹു അത്ഭുതങ്ങൾ കാണിക്കാറുണ്ട്. അത് ഇക്കാല ത്തുമുണ്ട്. എക്കാലത്തു മുണ്ടാകും. പക്ഷെ അവയ്ക്ക് മുസ്ലിം സമൂഹത്തിൽ വലിയ മാർക്കറ്റില്ല. വ്യക്തിപരമായ അത്ഭുതങ്ങൾ സമൂഹത്തിനു വെളിപ്പെടുത്തി കൊടുത്തു മുസ്ലീങ്ങളിൽ ഭൂരിപക്ഷവും 'വലിയ്യ് ' ചമയാൻ ശ്രമിക്കാറില്ല. വ്യക്തികളിലൂടെ അല്ലാഹു കാണിക്കുന്ന അത്ഭുതങ്ങൾ മിക്കപ്പോഴും ആ വ്യക്തിയുടെ തന്നെ ദൈവ വിശ്വാസം ഉറപ്പിക്കാൻ വേണ്ടിയായിരിക്കും. ഇബ്രാഹീം നബിക്ക് വിശ്വാസ ദൃഢത ഉണ്ടാകാൻ വേണ്ടി അല്ലാഹു ഇബ്രാഹീം നബി കഷ്ണിച്ചു വെച്ച പക്ഷിക്ക് ജീവൻ നൽകിയ പോലെ.
വ്യക്തിപരമായ അത്ഭുതങ്ങൾ പറഞ്ഞാൽ ജനം വിശ്വസിക്കണമെന്നു നിർബന്ധമില്ലല്ലോ. ആൾക്കൂട്ട ത്തിനിടയിൽ വെച്ചു മൂസാ നബി വടി നിലത്തിട്ടു അതിനെ സർപ്പ മാക്കുമ്പോൾ മാത്രമാണ് അതൊരു പൊതുവായ തെളിവും അത്ഭുത വുമാകുന്നത്. അല്ലാതെ ഇക്കാലത്ത് സകരിയ്യാ നബിയുടെ മച്ചിയായ ഭാര്യ പ്രസവിച്ച പോലെ ചില മച്ചികൾ പ്രാർത്ഥന കൊണ്ട് പ്രസവിക്കാത്തതു കൊണ്ടല്ല. മാറാരോഗം ബാധിച്ചവരിൽ ചിലരെങ്കിലും പ്രാർത്ഥന കൊണ്ട് സുഖപ്പെടാതെ ഇരിക്കുന്നുമില്ല. ഞാൻ തന്നെ മൂന്നു തവണ അത്ഭുത കരമായി മരണത്തിൽ നിന്നു രക്ഷപ്പെട്ടിട്ടുണ്ട്. അതു പ്രാർത്ഥന കൊണ്ടാണ് എന്ന് വിശ്വസി ക്കാനാണ് എനിക്കിഷ്ടം. നമുക്കെല്ലാം ഇത്തരം അനുഭവങ്ങൾ ഉണ്ടാകും.
മേൽ പറഞ്ഞ പോലെ എത്രയോ അത്ഭുതങ്ങൾ നടക്കുന്നു. ഞാൻ ഷാർജയിൽ ആയിരുന്ന സമയത്ത് ഒരിക്കൽ മഴക്ക് വേണ്ടി നമസ്കരിച്ചു ഇമാമിന്റെ പ്രാർത്ഥന കഴിഞ്ഞ ഉടനെ മഴ പെയ്ത ഒരനുഭവം എനിക്കുണ്ട്. പക്ഷെ ഇതൊക്കെ പ്രാർത്ഥന കൊണ്ട് സംഭവിച്ചതാണ് എന്ന് യുക്തി വാദി നിരീശ്വര വാദികളെ കൊണ്ടു വന്നു ലാബിൽ വെച്ചു തെളിയിച്ചു കൊടുക്കാൻ നമുക്കാവില്ല. പക്ഷെ വിശ്വാസികൾക്ക് അവരുടെ വിശ്വാസം ഉറപ്പിക്കാൻ പറ്റിയ അത്ഭുതങ്ങൾ ഇക്കാല ത്തെന്നല്ല എക്കാലത്തു മുണ്ട്.
വ്യക്തി പരമായ അത്ഭുതങ്ങളും പൊതു അത്ഭുതങ്ങളും ഇന്നും സംഭവി ക്കുന്നുണ്ട് . ഭൂമിയിൽ ചില സ്ഥലങ്ങളിൽ പെയ്യപ്പെട്ട മൽസ്യ മഴ ഒരു ഉദാഹരണമാണ്. ആകാശത്തു നിന്നും നാം നിങ്ങൾക്ക് ഭക്ഷണം ഇറക്കിത്തരും എന്ന് അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞപ്പോൾ അതെങ്ങനെ എന്ന് എനിക്ക് പിടുത്തം കിട്ടിയിരുന്നില്ല. മീൻ മഴ പെയ്തപ്പോൾ അതു ബോധ്യമായി. അപ്പോൾ അത്ഭുതങ്ങൾ ഇല്ലാത്തതല്ല കുഴപ്പം. മനുഷ്യർക്ക് വിശ്വാസം ഉണ്ടാകാ ത്തതാണ്.
അൻസാർ അലി നിലമ്പൂർ

No comments:
Post a Comment
Note: only a member of this blog may post a comment.