ജോലി ചെയ്‌താൽ ശമ്പളം കിട്ടും. അതിൽ ബാക്കി ആകുന്നത് കൂട്ടി വെച്ചാൽ വലിയൊരു സംഖ്യയാകും. അപ്പോൾ അതു കൊണ്ടൊരു ബിസിനസ് തുടങ്ങി സ്വന്തം കാലിൽ നിൽക്കാൻ തോന്നും. വെറുതെ എന്തിനു മുതലാളിയുടെ ആട്ടും തുപ്പും ഏറ്റു വാങ്ങി ജോലി ചെയ്യണം, സ്വന്തമായി ഒരു ബിസിനസ് തുടങ്ങിയാൽ പോരെ എന്ന ചിന്തയെ കുറ്റം പറയാൻ ഒക്കില്ല. അങ്ങനെ ഉള്ള ജോലി കളഞ്ഞു ആരുടെയോ ഉപദേശം കേട്ടു കയ്യിലുള്ളതു കൊണ്ടും കുറച്ചു കടവും വാങ്ങി ബിസിനസ് തുടങ്ങും.
ദീർഘ വീക്ഷണ ത്തിന്റെ കുറവ് കൊണ്ടും യുക്തി പരമല്ലാത്ത പ്രതീക്ഷകൾ കൊണ്ടും പ്രതീക്ഷി ക്കാത്ത പ്രതിസന്ധികൾ കൊണ്ടും ബിസിനസ് ഏറെ കഴിയും മുമ്പെ നഷ്ടത്തിലാവും. അപ്പോൾ കിട്ടിയ സംഖ്യക്ക് അതിനെ വിറ്റൊഴിവാക്കും. അങ്ങനെ വമ്പിച്ച കടം കുടുങ്ങി അത് വീട്ടാൻ വീണ്ടും ജോലിക്കിറങ്ങും. ഇതു നമുക്കി ടയിലെ ഒരു സ്ഥിരം പ്രതിഭാസമാണ്. മലപ്പുറം ജില്ലയിൽ മാത്രം ഇങ്ങനത്തെ നൂറു കണക്കിന് ഹോട്ടലുകളും ബേക്കറികളും കൂൾബാറുകളും റെഡിമെയ്ഡ് ഷോപ്പുകളും പലചരക്ക് കടകളും മെഡിക്കൽ സ്റ്റോറുകളും പരാജയപ്പെട്ടു വിൽക്കാൻ വെച്ചിട്ടുണ്ട്.
ധാരാളം പ്രവാസികൾ ഗൾഫ് ജീവിതം നിർത്തി നാട്ടിൽ എന്തെങ്കിലും ബിസിനസ് തുടങ്ങണം എന്ന് പറയാറുണ്ട്. തുടങ്ങിയാൽ അതു വിജയിക്കുന്ന കാര്യം അല്ലാഹു വിങ്കലാണ്. എങ്കിലും ബിസിനസ് പരാജയ പ്പെട്ടു കാശ് നഷ്ടപ്പെട്ടു കടം കുടുങ്ങാ തിരിക്കാൻ ബിസിനസ് തുടങ്ങുന്നതിനു മുമ്പ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാകും.
1) നല്ലൊരു ബിസിനസ് ഐഡിയ ആയിരിക്കണം നിങ്ങളുടേത്. ആരും കണ്ടുപിടി ക്കാത്തതു തന്നെ വേണ മെന്നില്ല. പക്ഷെ വിജയ സാധ്യത ഉള്ളതാണോ എന്ന് ഉറപ്പ് വരുത്തണം. തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രദേശത്ത് ആരൊക്കെ ആ ബിസിനസ് ചെയ്യുന്നു എന്ന് നോക്കുന്നത് നന്നാകും.
2) ബിസിനസ് ഐഡിയ കണ്ടുപിടിച്ചാൽ അതു നടപ്പിലാ ക്കാനൊരു ബിസിനസ് പ്ലാൻ വേണം. പ്ലാൻ ഇല്ലാതെ വീടു വെക്കാൻ പറ്റാത്തതു പോലെ ബിസിനസ് സ്ഥാപിക്കാനും പറ്റില്ല. വിദഗ്ധരോട് കാര്യങ്ങൾ കൂടി ആലോചിക്കാൻ കയ്യിൽ ബിസിനസ് പ്ലാൻ വേണം. അതുണ്ടാ ക്കാനുള്ള മാതൃകകൾ നെറ്റിൽ സുലഭമാണ്
3) ഗൗരവമായ കൂടിയാലോ ചനകളും അന്വേഷണങ്ങളും നടത്തിയിരിക്കണം. മൂന്ന് കൂട്ടരോട് കൂടിയാ ലോചിക്കാം. ഒന്നാമത് ബിസിനസ് വിദഗ്ധരോട്, രണ്ടാമത് ഉദ്ദേശിക്കുന്ന ബിസിനസ് ചെയ്തു വിജയിച്ച വരോട്, മൂന്നാമത് ആ ബിസിനസ് ചെയ്തു പരാജയ പ്പെട്ടവരോട്. ഇതിൽ പരാജയ പ്പെട്ടവരിൽ നിന്നാകും കൂടുതൽ മികച്ച ഉപദേശ നിർദേശങ്ങൾ ലഭിക്കുക.
4) എന്തെങ്കിലും വസ്തുക്കൾ ഉൽപാദി പ്പിക്കാനാണ് ഉദ്ദേശിക്കുന്ന തെങ്കിൽ അതിന്റെ മാർക്കറ്റിങ് കൂടി ചെയ്യൽ വിഷമകര മാകാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കാണണം.
5) ബിസിനസ് തുടങ്ങി എല്ലാരും സ്വാഭാവികമായി അതിനെ അറിഞ്ഞു വരുമ്പോഴേക്കും കാലങ്ങൾ പിടിക്കും. അതു കൊണ്ട് തുടക്കത്തിൽ തന്നെ പരസ്യങ്ങൾ പരമാവധി ചെയ്തി രിക്കണം
6) പാർട്ണർ ഷിപ്പായി ബിസിനസ് തുടങ്ങുക യാണങ്കിൽ ആദ്യം പാർട്ടണർ ഷിപ് എഗ്രിമെന്റ് ഉണ്ടാക്കി രെജിസ്റ്റർ ചെയ്യുകയും മാനേജിംഗ് പാർട്ടണർ ആരെന്നു തീരുമാനിക്കുകയും ചെയ്യണം. പാർട്ട്ണർ മാരെല്ലാം കൂടി കേറി നിരങ്ങി ബിസിനസ് നാശാക്കരുത്
7) പ്രത്യേക ജോലിക്കാരനെ /ക്കാരെ അപേക്ഷിച്ചാണ് ബിസിനസിന്റെ നില നിൽപ്പ് എങ്കിൽ അവരുടെ ലഭ്യത ഉറപ്പു വരുത്തണം. അവർ ഇടയ്ക്കിടെ മാറു മെങ്കിൽ മുൻകരുതൽ സ്വീകരി ച്ചിരിക്കണം. ജോലിക്കാരൻ പോയാൽ ബിസിനസ് കുളത്തിൽ ഇറങ്ങു മെങ്കിൽ അത്തരം ബിസിനസുകൾ തുടങ്ങാതെ ഇരിക്കലാണ് നല്ലത്.
8) ബിസിനസും വ്യക്തി ജീവിതവും കൂട്ടി ക്കുഴക്കരുത്. ബിസിനസിലെ കാശെല്ലാം എടുത്തോണ്ട് പോയി വീടു പണിക്കും മോളുടെ കല്യാണം നടത്താനും ഉപയോഗിച്ചു ബിസി നസിനെ കുഴീൽ ഇറക്കരുത്.
9) തുടക്കത്തിൽ തന്നെ വലിയ സംഖ്യ ചെലവാ ക്കിയുള്ള മോടി വരുത്തലും പുതിയ ഉപകര ണങ്ങൾ വാങ്ങലും അബദ്ധമാണ്. യൂസ്ഡ് ഉപകര ണങ്ങൾ എമ്പാടും മാർക്കറ്റിൽ കിട്ടും. ബിസിനസ് തന്നെ പുതിയത് തുടങ്ങണോ അതോ നിലവി ലുള്ളത് വാങ്ങണോ എന്നു ആലോചി ക്കുന്നത് നന്നാകും
10) ഉള്ള ചരക്കെല്ലാം കടം കൊടുത്തു കാശ് കിട്ടാതെ ബിസിനസ് പൊളിയൽ സ്വാഭാവി കമാണ്. കടമായി ചരക്ക് വിൽക്കുമ്പോൾ ചെക്ക് വാങ്ങിയും വ്യവസ്ഥ ഉണ്ടാക്കിയും വിൽക്കണം.
11) അറിയാത്ത ഫീൽഡിൽ അറിയു മെന്നു നടിച്ചു തലവെച്ചു കൊടുത്തു പരാജയം വാങ്ങുന്ന തിനേക്കാൾ നല്ലത് അറിയുന്ന ഫീൽഡിൽ ബിസിനസ് ചെയ്യലാണ്.
12) ബിസിനസ് പൊളിഞ്ഞാൽ എന്തൊക്കെ സംഭവിക്കു മെന്നൊരു ധാരണ മുൻകൂട്ടി ഉണ്ടാകുന്നത് നല്ലതാണ്. തുടക്കക്കാർ വലിയ അപകട സാധ്യതയുള്ള ബിസിനസു കളിൽ തുടക്കത്തിൽ കൈ വെക്കാതി രിക്കൽ നന്നാകും
13) കാര്യമായ ബിസിന സൊന്നും നടന്നില്ലെങ്കിലും ഒന്നുരണ്ടു വർഷം ബിസിനസ് നടത്തി ക്കൊണ്ടു പോകാനുള്ള കരുതൽ ഉണ്ടാകുന്നത് നന്നാകും. എല്ലാരും ബിസിന സിനെ പറ്റി അറിഞ്ഞു വരുമ്പോ ഴേക്കും പൂട്ടി പോകരുത്.
14) ബിസിന സിനെ പലിശ യുമായി ബന്ധിപ്പി ക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. പലിശ ഉൾപ്പെട്ടതിനു ബറകത്തു കുറവായിരിക്കും എന്നതാണ് നമ്മുടെ ഇസ്ലാമിക വിശ്വാസം
15) ബിസിനസ് വാടകയ് ക്കെടുത്തു നടത്തുമ്പോൾ അത് മെച്ച പ്പെട്ടാൽ വാടകയ്ക്ക് നൽകിയവൻ തന്നെ അതു തിരിച്ചെ ടുക്കുമെന്നും മനസി ലാക്കണം. തൊട്ടടുത്ത് മത്സരി ക്കാനായി മറ്റൊരു ബിസിനസ് വരുന്നതിനെ കുറിച്ചും ആലോചിക്കണം.
16) പൊതു ജനം കേറിയി റങ്ങുന്ന സ്ഥലത്തും അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റിയ സ്ഥലത്തും മാത്രം ബിസിനസ് സ്ഥാപിക്കുക.
കാര്യത്തിന്റെ ഗൗരവം മനസി ലാക്കാൻ ഇത്രയും മതിയല്ലോ. കൂടുതലായി അനുഭവ സ്ഥർക്ക് കൂട്ടി ചേർക്കാം.
അൻസാർ അലി നിലമ്പൂർ

No comments:
Post a Comment
Note: only a member of this blog may post a comment.