Showing posts with label മെഡിക്കൽ. Show all posts
Showing posts with label മെഡിക്കൽ. Show all posts

11 November 2017

ഹിജാമ ഒരു ചികിത്സയാണോ..?

ഒരു വ്യാജ ശാസ്ത്രം ആയിട്ടാണ് ഇന്ന് ഹിജാമയെ ശാസ്ത്ര സമൂഹം കാണുന്നത്. ഫലപ്രാപ്തിയുടെ ശാസ്ത്രീയത പരീക്ഷണങ്ങൾ കൊണ്ടു ബോധ്യപ്പെ ടാത്തതാണ് കാരണം. എന്നാൽ ഫലപ്രാപ്തിയെ കുറിച്ച അനുഭവത്തിന്റെ ബോധ്യത്തിൽ ഹിജാമ എന്ന ചികിത്സാ രീതി ക്രിസ്തുവിന് 3300 ഓളം വർഷം മുമ്പു അസീറിയൻ സംസ്കാരം തൊട്ടു ഇന്നുവരെ നിലനിന്നതായി ചരിത്രത്തിൽ കാണപ്പെടുന്നു. ഹിജാമ അഥവാ കൊമ്പു വെക്കൽ പുരാതന ഗ്രീസിലും മുഹമ്മദ് നബിയുടെ കാലത്തുമൊക്കെ പ്രധാന ചികില്‍സ ആയിരുന്നു. 

ഹിജാമ അഥവാ കൊമ്പു വെക്കൽ എന്നാൽ വലിയ കൊമ്പ് ഒന്നായി ശരീരത്തില്‍ കയറ്റുന്ന പരിപാടിയല്ല. ഹിജാമ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ഉറുഞ്ചി എടുക്കല്‍ എന്നാണ്. പല വിധ കൊമ്പുകള്‍ കൂര്‍പ്പിച്ച് അതു കൊണ്ട് തൊലിയില്‍ ചെറിയ സുഷിരം ഉണ്ടാക്കി രക്തം ഉറുഞ്ചി എടുക്കലാണ് ഹിജാമ. കഴുത്തിന്‌ പിറകിലാണ് സാധാരണ സുഷിരം ഉണ്ടാക്കി രക്തം എടുത്തിരുന്നത്. 

രോഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും അറബികള്‍ മാസത്തില്‍ ഒരിക്കല്‍ ഹിജാമ ചെയ്തിരുന്നു എന്ന് ചരിത്രത്തിൽ നിന്ന് മനസിലാകുന്നു. മുഹമ്മദ് നബിയുടെ നിര്‍ദേശത്തോടെ അതൊരു ഇസ്ലാമിക ചര്യയായി മാറി. നബിയുടെ ഹദീസുകളില്‍ ഈ ചികിത്സക്ക് ഒരുപാട് പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. ഇക്കാലത്ത് പല രാജ്യങ്ങളിലും ഹിജാമ നിര്‍ബാധം നടക്കുന്നു. 

ഹിജാമ ചികിത്സ  ഇക്കാലത്തു കപ്പിങ് വഴിയും ചെയ്യുന്നു. ശരീരത്തില്‍ നിര്‍ദിഷ്ട സ്ഥാനങ്ങളില്‍ കപ്പുകള്‍ പിടിപ്പിക്കുന്ന രീതിയാണ് ഇത്. കപ്പിനുള്ളിൽ ഒരു വാക്വം ഉണ്ടാക്കുമ്പോൾ കപ്പു പിടിപ്പിച്ച സ്ഥലത്തെ തൊലിയും മാംസവും കപ്പിനുള്ളിലേക്ക് കയറി നില്‍ക്കുന്നു. ചിലപ്പോള്‍ മര്‍ദ്ദം കാരണം അവിടം പൊട്ടി രക്തമോ ചലമോ കപ്പിനുള്ളില്‍ കയറുന്നു. ചിലപ്പോൾ തൊലിയില്‍ സുഷിരമുണ്ടാക്കി രക്തവും മറ്റും കപ്പിനുള്ളിലേക്ക് പുറപ്പെടുവിക്കുന്നു. 

ഹിജാമ ചികിത്സയെ പ്രോത്സാ ഹിപ്പിക്കുന്ന മുഹമ്മദ് നബിയുടെ കുറെ ഹദീസുകൾ കിതാബുകളിൽ കാണാം. അവയിൽ അധികവും ദുർബലമാണ് എങ്കിലും ബലവത്തായ ഹദീസു കളുമുണ്ട്. കുറച്ചു സ്വഹീഹായ ഹദീസുകൾ താഴെ കൊടുക്കുന്നു.

1) മുഹമ്മദ് നബി പറഞ്ഞു: "തീർച്ചയായും ഹിജാമയിൽ രോഗശമനം ഉണ്ട്" (മുസ്ലിം)

2) മുഹമ്മദ് നബി പറഞ്ഞു: “നിങ്ങള്‍ ചികിത്സി ക്കുന്നവയില്‍ ഗുണമു ണ്ടെങ്കില്‍ അത് ഹിജാമ ചെയ്യുന്നതിലാണ്" (ബുഖാരി)

3) മുഹമ്മദ് നബി പറഞ്ഞു: “ജനങ്ങള്‍ ചെയ്യുന്ന പ്രയോജനകരമായ ചികിത്സകളില്‍ പെട്ടതാണ് ഹിജാമ ചെയ്യല്‍ എന്ന് ജിബ് രീല്‍ എന്നെ അറിയിച്ചിരിക്കുന്നു“ (ഹാകിം)

4) മുഹമ്മദ് നബി പറഞ്ഞു: “നിങ്ങള്‍ ചികിത്സി ക്കുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായത് ഹിജാമയാണ്. അല്ലെങ്കില്‍ അത് നിങ്ങളുടെ ചികിത്സകളിൽ ഉത്തമമാണ്” (മുസ്ലിം)

5) മുഹമ്മദ് നബി പറഞ്ഞു: ”നിങ്ങളുടെ ചികിത്സകളില്‍ ഗുണം ഉണ്ടെങ്കില്‍ അത് തേന്‍ കുടിക്കുന്നതിലും ഹിജാമയിലും ചൂട് വെക്കലിലുമാണ്. ചൂട് വെക്കുന്ന ചികിത്സ ഞാന്‍ ചെയ്യുകയില്ല” (ബുഖാരി). മറ്റൊരു ഹദീസിൽ ചൂടു വെക്കുന്നത് ഞാന്‍   നിങ്ങൾക്ക് വിലക്കുന്നു എന്നാണുള്ളത്.

6) മുഹമ്മദ് നബി പറഞ്ഞു: “ഇസ്റാഇന്റെ രാത്രിയില്‍ ഞാന്‍ ഓരോ സംഘം മലക്കുകളുടെ അരികിലൂടെ പോകുമ്പോഴും അവര്‍ എന്നോട് പറഞ്ഞു കൊണ്ടിരുന്നു; മുഹമ്മദേ താങ്കളുടെ ജനതയോട് ഹിജാമ  ചെയ്യാന്‍ കല്പിക്കുക” (ഇബ്നുമാജ)

7) മുഹമ്മദ് നബി പറഞ്ഞു: “ചാന്ദ്ര മാസത്തിലെ പതിനേഴ്, പത്തൊമ്പത്, ഇരുപത്തൊന്ന് തീയതികളിൽ ഒന്നിൽ നിങ്ങള്‍ ഹിജാമ ചെയ്യുക (അത് ചെയ്യാതെ) നിങ്ങളുടെ രക്തം പതയ്ക്കാനും അത് നിങ്ങളെ വധിക്കാനും ഇടവരരുത്” (ബസ്സാര്‍)

8) സല്‍മ(റ) പറഞ്ഞു:  “ആരെങ്കിലും നബിയോട് തല വേദനയെക്കുറിച്ച് ആവലാതി പറഞ്ഞാല്‍ നീ ഹിജാമ ചെയ്യുക എന്നും ആരെങ്കിലും കാൽ വേദന യെക്കുറിച്ച് പറഞ്ഞാല്‍ മൈലാഞ്ചി പുരട്ടുക എന്നും നബി പറയുമായിരുന്നു” (അബൂദാവൂദ്)

അൻസാർ  അലി നിലമ്പൂർ

6 November 2017

കരിഞ്ജീരകം ഒരു മരുന്നാണോ..?

കരിഞ്ചീരകം മുസ്ലീങ്ങള്‍ക്ക് ഏറെ പരിചിതമായ മരുന്നാണ്. അവർക്കത് ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗവും പ്രവാചക വൈദ്യത്തിൽ പെട്ടതുമാണ്. കരിഞ്ചീരകത്തെ കുറിച്ച് പ്രധാനമായും മുഹമ്മദ് നബിയുടെ ഒരു ഹദീസാണു ഉള്ളത്. അത് ഇങ്ങനെ ആണ്. മുഹമ്മദ് നബി പറഞ്ഞു: "നിങ്ങള്‍ കരിഞ്ചീരകം മുറുകെ പിടിക്കുക, അതില്‍ മരണമല്ലാത്ത സര്‍വ രോഗത്തിനും ശമനമുണ്ട്" ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് കാണാം.

കരിഞ്ചീരകം സര്‍വ രോഗത്തിനും ശമനമാണ് എന്ന് മുഹമ്മദ് നബി പറഞ്ഞാല്‍  മുസ്ലീങ്ങള്‍ക്ക് അതില്‍ സംശയമില്ല. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത അതോറിറ്റിയായി മുസ്ലീങ്ങൾ മുഹമ്മദ് നബിയെ കാണുന്നു. മുഹമ്മദ് നബി പറഞ്ഞതിനെ കുറിച്ച് പഠിച്ചപ്പോൾ നൂറു കണക്കിന് രോഗങ്ങള്‍ക്ക് കരിഞ്ചീരകം കൊണ്ട് പൂര്‍ണ്ണ ശമനവും ഭാഗിക ശമനവും ലഭിക്കുമെന്നാണ് നബി പറഞ്ഞത് എന്ന് മനസ്സിലായി. സകല രോഗത്തിനും കരിഞ്ചീരകം പൂര്‍ണ്ണ ശമനം നൽകുമെന്ന് നബി പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുന്നു എങ്കില്‍ നമുക്ക് കരിഞ്ചീരകം അല്ലാത്ത മരുന്നും ആശുപത്രിയും സൂചിയും ഗുളികയും ആവശ്യമില്ലായിരുന്നു. എന്നാൽ നബി തന്നെ കരിഞ്ചീരകം അല്ലാത്ത മരുന്നുകളും ചികിത്സകളും സ്വീകരിച്ചിട്ടുണ്ട്. ഏതു രോഗത്തിനും പറ്റിയ ചില കണ്ടന്‍റ്കള്‍  കരിഞ്ചീരകത്തില്‍ ഉണ്ട് എന്നര്‍ത്ഥം.

ശാരീരികവും മാനസികവുമായ ഏതു രോഗക്കാരും കരിഞ്ചീരകം ഖര വാതക ദ്രാവക രൂപങ്ങളില്‍ സേവിക്കുന്നത് നന്നാകും. കരിഞ്ചീരകത്തില്‍ എന്നല്ല ഒരു മരുന്നിലും വൈദ്യനിലും മുസ്ലീങ്ങള്‍ പൂര്‍ണ്ണമായി ഭരമേൽപ്പിക്കൽ ഇല്ല. ഏതു മരുന്ന് ഉപയോഗിച്ചാലും രോഗം മാറ്റുന്നവന്‍ അല്ലാഹുവാണ്, അല്ലാഹുവിന്‍റെ അനുമതി ഇല്ലാതെ ഒരു മരുന്നു കൊണ്ടും രോഗം മാറില്ല എന്നാണ് ഇസ്‌ലാമിക വിശ്വാസം. ഇങ്ങനെ ഒരു ഹദീസില്‍ മുഹമ്മദ് നബി പറഞ്ഞതായി കണ്ടിട്ടുണ്ട്.

മുഹമ്മദ് നബി പഠിപ്പിക്കുന്നതിന് മുമ്പ് തന്നെ കരിഞ്ചീരകം ചരിത്രത്തില്‍ ഒരു പ്രധാന മരുന്നാണ്. മുഹമ്മദ് നബിക്ക് മുമ്പുള്ള ചില പ്രവാവാകന്മാർ കരിഞ്ചീരകത്തെ കുറിച്ച് മനുഷ്യരെ പഠിപ്പിച്ചിരിക്കാം. ചില സസ്യങ്ങളുടെയും മറ്റും ഔഷധ ഗുണം കണ്ടുപിടിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ ഇല്ലാത്ത കാലത്തു എങ്ങനെ മനുഷ്യന് അതൊക്കെ മനസ്സിലായി എന്ന വസ്തുത ദൈവ അസ്തിത്വത്തിനുള്ള തെളിവായി പറയപ്പെടുന്നു. ദൈവം പ്രവാചകർക്ക് അറിയിച്ചു. അവർ മനുഷ്യരെ അറിയിച്ചു എന്നർത്ഥം. 'ബ്ളാക് ക്യുമിന്‍'  എന്നു ബൈബിളും 'മെലാന്‍ഥിയന്‍'  എന്ന് പ്രഥമ ഭിഷഗ്വരനായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസും 'ഗിഥ്' എന്ന് പ്ലിനിയും കരിൻചീരകത്തെ വിളിച്ചിരുന്നു.  ഹദീസില്‍ വന്ന പ്രത്യേക മരുന്ന് ആയതു കൊണ്ടാകാം എമ്പാടും ഗവേഷണങ്ങള്‍ കരിഞ്ചീരകത്തെ കുറിച്ച് നടന്നിട്ടുണ്ട്. അവയെല്ലാം മിക്കവാറും നെറ്റില്‍ ലഭിക്കും. 

അറേബ്യന്‍ നാടുകളില്‍ ദീര്‍ഘകാലമായി ഒരു പാരമ്പര്യ ഔഷധമായും നാട്ടുമരുന്നായും കരിഞ്ചീരകം ഉപയോഗിച്ചു വരുന്നു. പനി, ചുമ, ശ്വാസതടസ്സം, ആസ്ത്മ, സ്ഥിരമായതും ആവര്‍ത്തിച്ചു വരുന്നതുമായ തലവേദനകള്‍, മൈഗ്രെയിന്‍ , തലകറക്കം, മോഹാലസ്യം, നെഞ്ചെരിച്ചില്‍, നെഞ്ചിലെ നീര്‍വീക്കം, ഡിസ്മനോറിയ, പൊണ്ണത്തടി, പക്ഷാഘാതം, ഹെമിപ്ലജിയ, മുതുക് വേദന, അണുബാധ, നീര്‍വീക്കം, വാതം, രക്ത സമ്മര്‍ദ്ദം, പിരിമുറുക്കം, വയറിളക്കം, ദ്രവനഷ്ടം, വിരശല്യം, പൈല്‍സ്, മൂക്കില്‍ ദശ തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്ക് ഈ പ്രദേശങ്ങളിലെ കരിഞ്ചീരക ചികിത്സ കാലങ്ങളായി തുടര്‍ന്നു വരുന്നു. 

നല്ലൊരു ഊര്‍ജ ദായകമായും ക്ഷീണവും തളര്‍ച്ചയും അകറ്റാനും പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിക്കാനും കരിഞ്ചീരകം ജന സഹസ്രങ്ങള്‍ ഉപയോഗിച്ചു വരുന്നു. വേദന സംഹാരിയായും കരിഞ്ചീരക ഔഷധങ്ങള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നു. വിട്ടു മാറാത്ത ചൊറി, സോറിയാസിസ്, പലതരം അലര്‍ജികള്‍, അണുബാധ, വിരശല്യം എന്നിവയ്ക്കും കരിഞ്ചീരക ചികിത്സ ഫലപ്രദമാണ്. ഇതു കൊണ്ടാകാം എല്ലാ രോഗത്തിനും ശമനമാണ് എന്ന് മുഹമ്മദ് നബി പറഞ്ഞത്.

അനവധി ഫലങ്ങളും നൂറിലധികം ഔഷധ ഘടകങ്ങളും അടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്‌ഫേറ്റ്, അയേണ്‍ , ഫോസ്ഫറസ്, കാര്‍ബണ്‍ തുടങ്ങിയവ അതിലുണ്ട്. അതിന്റെ ഇരുപത്തിയെട്ട് ശതമാനത്തോളം ഏറെ ഉപകാര പ്രദമായ എണ്ണയാണ്. കൂടാതെ, വൈറസി നെയും മറ്റു സൂക്ഷ്മാണു ക്കളെയും നശിപ്പിക്കുന്ന ജൈവ പ്രതിരോധ ഘടകങ്ങള്‍, കാന്‍സറിനെ പ്രതിരോധിക്കുന്ന കരോട്ടിന്‍, ശക്തവും ഉന്മേഷ ദായകവുമായ ജനിതക ഹോര്‍മോണുകള്‍, മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന ഡ്യൂററ്റിക്, ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍, അമ്ലങ്ങള്‍ തുടങ്ങിയവയും കരിഞ്ജീരകത്തിൽ അടങ്ങിയിരിക്കുന്നു.


അൻസാർ  അലി നിലമ്പൂർ