പലപ്പോഴും പള്ളികളില്‍ നിന്നും മറ്റും അനുഭവപ്പെടുന്ന പ്രശ്നമാണ് വായ് നാറ്റം. അടുത്ത് നില്‍ക്കുന്നവന്‍ ആമീന്‍ പറയാന്‍ വാ തുറന്നാല്‍ അവന്‍റെ വായ് നാറ്റം നമുക്ക് അനുഭവപ്പെടുന്നു എങ്കില്‍ അതെത്ര രൂക്ഷമായിരിക്കും!!. പല കാരണങ്ങളാൽ വായിലുണ്ടാകുന്ന സള്‍ഫര്‍ ഘടകങ്ങളാണ് വായ്നാറ്റം ഉണ്ടാക്കുന്നത്. പൊതുവെ എല്ലാവരുടെയും വായില്‍ സള്‍ഫര്‍ ഘടകങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് 0 മുതല്‍ 100 വരെയാണു സാധാരണ ഒരാളില്‍ ഉണ്ടാകുക. 100 മുതല്‍ 300 വരെ ആണെങ്കില്‍ വായ്നാറ്റം മറ്റൊരാള്‍ക്ക് അനുഭവപ്പെടും. 300ന് മുകളിൽ ആണെങ്കില്‍ അയാള്‍ മുറിക്ക് അകത്തേക്ക് കയറുമ്പോഴേ നമുക്ക് വായ്നാറ്റം അനുഭവപ്പെടും.
വായ് നാറ്റം വലിയൊരു ശാരീരിക പ്രശ്നമാണ്. സ്വന്തം വായ് നാറ്റം തിരിച്ചറിയാത്ത അനേകം സാധുക്കൾ ഉണ്ട്. പലരോടും സ്വകാര്യമായി പറയാറുണ്ട്. ഭാര്യയോടു ഇടയ്ക്കിടെ വായ് നാറ്റം ഉണ്ടോ എന്ന് ചോദിക്കുന്നതു നല്ലതാണ്. ദാമ്പത്യ ബന്ധത്തില്‍ വായ് നാറ്റം വലിയ പ്രശ്നമാണല്ലോ. വായ് നാറ്റം ഉണ്ടോ എന്നറിയാന്‍ ഒരു മാര്‍ഗം ആരോടെങ്കിലും ചോദിച്ചു നോക്കുക എന്നതാണ്. മറ്റൊരു മാര്‍ഗം സ്വന്തം പുറം കയ്യില്‍ നാവു കൊണ്ട് നന്നായി ഒന്ന് നക്കുക, ശേഷം നക്കിയതിനെ രണ്ടു മിനുട്ട് ഉണങ്ങാന്‍ വിടുക, ശേഷം അത് വാസനിച്ചു നോക്കുക എന്നതാണ്. ദുർമണം വരുന്നെങ്കിൽ വായ്നാറ്റം ഉണ്ട്.
വായയുടെ കാര്യത്തില്‍ ഇസ്ലാമിന് വലിയ നിഷ്കര്‍ഷയാണ്. അതു കൊണ്ടാണല്ലോ അത് പല്ല് തേപ്പിനെ വല്ലാതെ കർശനമാക്കിയത്. മുഹമ്മദ് നബി ഒരു ദിവസം പല സമയത്തായി പത്തു പ്രാവശ്യമെങ്കിലും പല്ല് തേച്ചിരുന്നതായി ഹദീസുകളില്‍ നിന്ന് മനസിലാകുന്നു. പല്ലു തേപ്പ് വായക്ക് ശുദ്ധീകരണവും അല്ലാഹുവിനു ഏറെ തൃപ്തികരവും ആണെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് പ്രയാസം ആകില്ലായിരുന്നു എങ്കിൽ എല്ലാ നമസ്കാരത്തിനും മുമ്പ് പല്ല് തേപ്പു ഞാന്‍ നിര്‍ബന്ധം ആക്കുമായിരുന്നു എന്നു മുഹമ്മദ് നബി പറഞ്ഞതായി ഒരു ഹദീസില്‍ ഉണ്ട്.
ഉള്ളിയും വെളുത്തുള്ളിയും തിന്ന ശേഷം അതിന്‍റെ വാസന വായില്‍ നിന്ന് പോകാതെ നിങ്ങള്‍ പള്ളിയെ സമീപിക്കരുത് എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. ദുര്‍ഗന്ധം തന്നെ പ്രശ്നം. മലക്കുകള്‍ക്ക് അത് വലിയ പ്രയാസം ആണെന്ന് മുഹമ്മദ് നബി പറഞ്ഞു. ഉള്ളി തിന്നു വന്നവനെ ഉമര്‍(റ) പള്ളിയില്‍ നിന്നും ഓടിച്ചതായി ഹദീസിലുണ്ട്. ഉള്ളിയുടെ ദുർഗന്ധം സഹിക്കാം പക്ഷെ ചിലരുടെ വായ്നാറ്റം അസഹനീയം തന്നെ എന്ന് തോന്നാറുണ്ട്. ശുചിത്വം ഈമാന്‍റെ പകുതിയാണ് എന്ന നബിവചനം നമ്മുടെ ഉള്ളിലേക്ക് ഇനിയും പ്രവേശിക്കാനുണ്ട്.
പുക വലി ശീല മാക്കിയാല്‍ വായ്നാറ്റം ഉറപ്പാണ്. അത് സാധാരണ വായ് നാറ്റം ആയിരിക്കില്ല. പുക വലിക്കുന്നവരുടെ വായ ഏതാണ്ട് മലം നാറുന്ന പോലെ നാറും. പുക വലിക്കാരുടെ ഭാര്യമാരുടെ കാര്യം കഷ്ടം തന്നെ. ഈ ഒരൊറ്റ കാര്യം മതി സിഗരറ്റു വലിക്കലും വില്‍ക്കലും ഉണ്ടാക്കലും ഇസ്ലാമില്‍ കുറ്റകരം എന്ന് പറയാന്‍. വായ് നാറ്റത്തിനു ഇക്കാലത്ത് എത്രയോ തരം ചികിത്സകള്‍ പല വിധ ചികിത്സാ സമ്പ്രദായങ്ങളില്‍ ഉണ്ട്. പക്ഷെ ആദ്യം സ്വന്തം വായ നാറുന്നു എന്ന് തിരിച്ചറിയണം. അതിനെ കുറിച്ച് ഇടയ്ക്കിടെ ജാഗ്രത പാലിക്കണം.
നബിചര്യ പാലിച്ചു കൊണ്ട് ഇടയ്ക്കിടെ പല്ല് തേച്ചാല്‍ തന്നെ വായ്നാറ്റം ഉണ്ടാകില്ല. എങ്കിലും ചിലര്‍ക്ക് വായ്‌നാറ്റം ഒരു രോഗമായിരിക്കും. വളരെ ശ്രദ്ധിക്കണം. ചികിത്സ തേടണം. കേടുവന്ന പല്ലുകള്‍ ഉടനടി എന്തെങ്കിലും ചെയ്യണം. വായ്നാറ്റം ഉള്ളവനോട് അഭിമുഖം നിന്ന് സംസാരിക്കാന്‍ തന്നെ ജനത്തിന് മടിയായിരിക്കും. അവനെ എല്ലാവരും അകറ്റും. സ്വന്തം ഭാര്യ വെറുക്കും. മക്കള്‍ വെറുക്കും. മലക്കുകള്‍ വെറുക്കും.
അൻസാർ അലി നിലമ്പൂർ

No comments:
Post a Comment
Note: only a member of this blog may post a comment.