കമ്പനിയിലെ ബംഗാളി ലേബറായ അബ്ദു റസൂലിന്റെ വിരലില്‍ ആണി കേറി രക്തം ഒഴുകി. ഉടനെ അവന്‍ ചൂണ്ടു വിരല്‍ വായില്‍ വെച്ച് രക്തം വലിച്ചു കുടിക്കാന്‍ തുടങ്ങി. എനിക്കത് കണ്ടപ്പോള്‍ ഓക്കാനം വന്നു. ബായീ നമ്മള്‍ മുസ്ലീങ്ങള്‍ക്ക് രക്തം കുടിക്കാന്‍ പാടില്ല എന്ന് പറഞ്ഞു നോക്കി. രക്തം കുടിച്ചില്ല എങ്കില്‍ അത് ചുമ്മാ പോകുവല്ലേ, ശരീരത്തില്‍ ഒരു തുള്ളി രക്തം ഉണ്ടാകാൻ ഒരുപാട് ഭക്ഷണം കഴിക്കണം എന്ന് അവന്‍. രക്തം നിഷിദ്ധമാണ് എന്ന് പറയുന്ന ഖുര്‍ആന്‍ വചനം ഓതി കൊടുത്തു. അപ്പോള്‍ പറയുന്നു നിങ്ങള്‍ മലയാളികള്‍ അങ്ങനെ പലതും ഓതും എന്ന്. ഇനിപ്പോ എന്ത് പറയാന്‍.
സത്യത്തില്‍ ഇസ്ലാമില്‍ പന്നി മാംസ ത്തെക്കാള്‍ ഭക്ഷിക്കല്‍ നിഷിദ്ധ മായതാണ് രക്തം. നിഷിദ്ധമായവയെ കുറിച്ച് ഖുര്‍ആനില്‍ പറഞ്ഞിടത്ത് ശവം കഴിഞ്ഞാല്‍ പിന്നെ രക്തമാണ് വരുന്നത്. മൂന്നാമതാണ് പന്നി മാംസം വരുന്നത്. വിശുദ്ധ ഖുര്‍ആന്‍ 2: 173 നോക്കുക. ബൈബിളിലും ജൂത മതത്തിലും രക്തം ഭക്ഷിക്കല്‍ നിഷിദ്ധമാണ് എന്നാണു എന്‍റെ അറിവ്. ശരിക്കും അറുക്കപ്പെട്ട തല്ലാത്തവ ഭക്ഷിക്കാന്‍ പാടില്ല എന്ന് ഇസ്ലാം പഠിപ്പിക്കാന്‍ തന്നെ കാരണം പ്രധാനമായും രക്തം വാര്‍ന്നു പോകുന്നില്ല എന്നതു കൊണ്ടാണ് എന്ന് മനസ്സിലാകുന്നു. രക്തത്തെ ഭക്ഷിക്കാവുന്ന വിധത്തില്‍ തികച്ചും ശുദ്ധമായതായി ഇസ്ലാം കാണുന്നില്ല. രക്തം ശുദ്ധമല്ലാത്തത് കൊണ്ടാണല്ലോ രക്തത്തെ ശുദ്ധീകരിക്കാന്‍ ശരീരത്തില്‍ അല്ലാഹു ഹൃദയവും കിഡ്നിയും ലിവറുമൊക്കെ സംവിധാനിച്ചിട്ടുള്ളത്. അപ്പോള്‍ ആ രക്തം ഭക്ഷിക്കാന്‍ പാടില്ലല്ലോ.
രക്തം കുടിക്കുകയും തിന്നുകയും ചെയ്‌താല്‍ അത് എപ്രകാരം ശരീരത്തെയും ദഹന അവയവങ്ങളെയും ബാധിക്കും എന്ന വിഷയത്തില്‍ ചില ഗവേഷണങ്ങള്‍ നടന്നു കഴിഞ്ഞു. ഡോക്ടര്‍ തൌഫീക്ക് അല്‍വാന്റെ ഇവ്വിഷയകമായ ഇസ്ലാമും ശാസ്ത്രവും പറയുന്ന ഗവേഷണ പ്രബന്ധം മികച്ചതാണ്. ചുമ്മാ രക്തം തുറന്നു വെച്ചാല്‍ തന്നെ അതിലേക്കു ബാക്ടീരിയകളും മൈക്രോബുകളും എളുപ്പം കയറി ക്കൂടുന്ന അവസ്ഥ അദ്ദേഹം വിവരിക്കുന്നുണ്ട്. രക്തം ഭക്ഷിക്കുക എന്ന് വായിച്ചു അത്ഭുതപ്പെടേണ്ട. രക്തം ഭക്ഷിക്കുകയും ചെയ്യും. മുമ്പ് ഊട്ടിയില്‍ ഉണ്ടായിരുന്ന കാലത്ത് ആടിനെ അറക്കുന്ന ചിലയിടങ്ങളില്‍ ആടിന്‍റെ രക്തം തളികയില്‍ ശേഖരിക്കുകയും അത് കട്ട പിടിക്കാന്‍ കുറച്ചു നേരം വെച്ച ശേഷം ഹലുവ പോലെ കഷ്ണമാക്കി വെട്ടി വില്‍ക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇന്ന് ഫുടിംഗ് വ്യവസായത്തില്‍ രക്തത്തിന് ചെറുതല്ലാത്ത പങ്കുണ്ട്.
കഴിവതും നാം ഒരു തുള്ളി രക്തം പോലും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിവിനപ്പുറം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നു. മാംസങ്ങളില്‍ കൂടി രക്തവും നമ്മെ കൊണ്ട് കഴിപ്പിക്കാന്‍ പിശാചും പിശാചു സേവകരും എന്തൊക്കെ വേലകള്‍ ആണ് ഇക്കാലത്ത് ചെയ്യുന്നത്. മാംസം മുറിച്ചു കുറച്ചു നേരം ചൂടു വെള്ളത്തില്‍ ഇട്ടുവെച്ച ശേഷം നന്നായി കഴുകിയാല്‍ പരമാവധി രക്തം പോയിക്കിട്ടും.
അൻസാർ അലി നിലമ്പൂർ
No comments:
Post a Comment
Note: only a member of this blog may post a comment.